കക്കോടി: ഓടിക്കൊണ്ടിരിക്കുന്ന കാറിൽനിന്ന് പുകയുയരുകയും തുടർന്ന് മിനിറ്റുകൾക്കകം കാർ കത്തിനശിക്കുകയും ചെയ്തു. ആർമി ഉദ്യോഗസ്ഥനായ പി.എസ്. സ്റ്റെജിത്ത് പയമ്പ്രയിലെ വീട്ടിൽനിന്ന് കക്കോടിയിലേക്ക് പോകുന്നവഴി ചാലിൽതാഴം ഗ്യാസ് ഗോഡൗണിന് സമീപമെത്തിയപ്പോഴാണ് കാറിന്റെ ഡാഷ് ബോർഡിന്റെ ഉള്ളിൽനിന്ന് പുകയുയരുന്നത് കണ്ടത്.
ഉടൻ കാർതുറന്ന് ഭാര്യ അക്ഷയയെയും മൂന്നരവയസ്സുള്ള മകൻ സാത്വിക് ദേവിനെയും തൊട്ടടുത്ത കടയിലേക്ക് മാറ്റുകയായിരുന്നു. ഉടൻ കാർ പൂർണമായി കത്തിനശിച്ചു.
ഗ്യാസ് ഗോഡൗണിന്റെ അപകടസാധ്യത മനസ്സിലാക്കി വെള്ളിമാട്കുന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. പുക കണ്ട ഉടൻ കാറിൽനിന്ന് ആളുകളെ മാറ്റിയതുകാരണമാണ് വൻ ദുരന്തത്തിൽനിന്ന് ഒഴിവായത്.കാറിലുണ്ടായിരുന്ന രേഖകൾ കത്തിനശിച്ചു.ഷോർട്ട് സർക്യൂട്ടായിരിക്കും അപകടത്തിന് കാരണമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.