പ്രതീകാത്മക ചിത്രം

ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്​; യുവതിക്കും മാതാവിനും കഠിന തടവും പിഴയും

നെ​ടു​മ​ങ്ങാ​ട്: ചോ​ര​ക്കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യുവതിക്കും മാ​താ​വി​നും ക​ഠി​ന ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

നെ​ടു​മ​ങ്ങാ​ട് ആ​നാ​ട് വാ​ഴ​മ​ല സെ​റ്റി​ൽ​മെ​ന്റ് കോ​ള​നി നി​വാ​സി​ക​ളാ​യ സു​മ (37), സു​മ​യു​ടെ മാ​താ​വ് കു​മാ​രി (61) എ​ന്നി​വ​രെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ഏ​ഴാം അ​ഡീ. ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

പ്ര​തി​ക​ൾ ഏ​ഴ് വ​ർ​ഷം ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്കാ​നും 30,000 രൂ​പ പി​ഴ​യൊ​ടു​ക്കാ​നും ജ​ഡ്ജി പ്ര​സു​ന്മോ​ഹ​ൻ ഉ​ത്ത​ര​വി​ട്ടു.

2013 ജൂ​ലൈ 22ന് ​രാ​ത്രി എ​ട്ടി​നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​സ​വി​ച്ച ഉ​ട​നെ കു​ഞ്ഞി​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പു​റം​ലോ​കം അ​റി​യാ​തി​രി​ക്കാ​ൻ വീ​ട്ടു വ​ള​പ്പി​നു​ള്ളി​ൽ മ​റ​വു ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.

നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി കെ.​എ​ൽ. ഹ​രീ​ഷ് കു​മാ​ർ ഹാ​ജ​രാ​യി.

Tags:    
News Summary - The case of murder of baby; The young woman and the mother will be severely imprisoned and fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.