നിപ ബാധിച്ച് വിദ്യാർഥി മരിച്ച പാഴൂർ പ്രദേശം ദേശീയ രോഗനിവാരണ സംഘം സന്ദർശിക്കുന്നു 

നിപ വ്യാപനം തീവ്രമാകാൻ ഇടയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘം

കോഴിക്കോട്: നിപ വ്യാപനം തീവ്രമാകാൻ ഇടയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയ പ്രാഥമിക റിപ്പോർട്ടിലാണ് കേന്ദ്ര സംഘം ഇക്കാര്യം വ്യക്തമാക്കുന്നത്.

നിലവിലെ സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുകയാണ്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ നിപ വ്യാപനത്തിന് സാധ്യതയില്ല.

ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധരെ കേരളത്തിലേക്ക് അയക്കും. പൂണെ വൈറോളജിയിൽ നിന്നുള്ള സംഘം സംസ്ഥാനത്ത് എത്തുന്നുണ്ട്. പ്രാദേശികമായി വവ്വാലുകളെ പിടികൂടി പഠനം നടത്തണമെന്നും കേന്ദ്ര സംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നി​പ ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ച പാ​ഴൂ​ർ മു​ന്നൂ​ർ പ്ര​ദേ​ശം ഡോ. ​പി. ര​വീ​ന്ദ്ര​ന്‍റെ നേതൃത്വത്തിൽ കേ​ന്ദ്ര വി​ദ​ഗ്ധ സം​ഘം കഴിഞ്ഞ ദിവസം സ​ന്ദ​ർ​ശി​ച്ചിരുന്നു. കേ​ന്ദ്ര​സം​ഘ​വും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും റ​മ്പു​ട്ടാ​ൻ മ​ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ല പ​ഴ​ങ്ങ​ളും പ​ക്ഷി​ക​ൾ കൊ​ത്തി​യ നി​ല​യി​ലാ​ണ്.

12കാ​ര​ന് രോ​ഗം പ​ക​ർ​ന്ന​ത് റ​മ്പു​ട്ടാ​ൻ പ​ഴ​ത്തി​ൽ ​നി​ന്നാണെന്ന്​ കേ​ന്ദ്ര സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സംശയിക്കുന്നു. മു​ഹ​മ്മ​ദ് ഹാ​ഷി​മിെൻറ പി​താ​വ് അ​ബൂ​ബ​ക്ക​റിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ പു​ൽ​പ​റ​മ്പ് ച​ക്കാ​ല​ൻ​കു​ന്നി​നു സ​മീ​പ​ത്തെ പ​റ​മ്പി​ൽ റ​മ്പു​ട്ടാ​ൻ മ​ര​മു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ബൂ​ബ​ക്ക​ർ ഇ​തി​ലെ പ​ഴ​ങ്ങ​ൾ പ​റി​ച്ച് വീ​ട്ടി​ൽ​ കൊ​ണ്ടു​വ​ന്നി​രു​ന്നു. രോഗം ബാധിച്ച് മരിച്ച ഹാ​ഷിം ഇ​ത് ക​ഴി​ച്ചി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. വീ​ട്ടി​ലു​ള്ള​വ​ർ​ക്കു​ പു​റ​മെ പ​രി​സ​ര​ വീ​ട്ടി​ലു​ള്ള കു​ട്ടി​ക​ളും ഇ​ത് ക​ഴി​ച്ചി​രു​ന്നു​വ​ത്രെ. ഇ​വ​രെ​ല്ലാ​വ​രും നി​ല​വി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ണ്.

Tags:    
News Summary - The central team said that the spread of Nipah is not likely to intensify

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.