കേന്ദ്ര സർവകലാശാല മുൻ പി.വി.സിയെ സ്ഥലം മാറ്റി

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ സംഘപരിവാർ കാര്യങ്ങൾ നിർവഹിക്കുന്നുവെന്ന് പറയുന്ന മുൻ പ്രോ വൈസ് ചാൻസലർ ഡോ കെ.ജയപ്രസാദിനെ സ്ഥലം മാറ്റി. തിരുവനന്തപുരം സെൻററിലേക്കാണ് മാറ്റം. ഭാരതീയ വിചാര കേന്ദ്രം മുൻ വൈസ് പ്രസിഡൻറുകൂടിയായ ജയപ്രസാദിനെ പുതിയ വൈസ് ചാൻസലറായി ചുമതലയേറ്റ ഡോ. വെങ്കിടേശ്വരലുവിൻറ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് മാറ്റിയതെന്ന് പറയുന്നു. ജയപ്രസാദിനെ പി.വി.സി ചുമതലയിൽ നിന്നും കഴിഞ്ഞമാസമാണ് മാറ്റിയത്. അദ്ദേഹം നൽകിയ പുതിയ വി.സി.മാരുടെ പട്ടിക രാഷ്ട്രപതി തള്ളിയിരുന്നു.

ജയപ്രസാദ് നൽകിയ പട്ടികയിൽ ഇല്ലാത്ത ആളാണ് പുതിയ വി.സിയായി വന്നത്. മുൻ വി.സിയുടെ കാലത്ത് നടന്ന നിയമനങ്ങൾ, പട്ടിക ജാതി പട്ടിക വർഗ സംവരണ അട്ടിമറി, ദളിത് വിദ്യാർഥികളെ പീഡിപ്പിക്കുകയും പുറത്താക്കുകയും ചെയ്ത സംഭവങ്ങൾ, അധ്യാപകർക്കെതിരെ നടന്ന ശിക്ഷാനടപടികൾ എല്ലാം ജയപ്രസാദിൻെറ കൂടി അറിവോടെയാണെന്ന് ആക്ഷേപ മുയർന്നിരുന്നു. കേന്ദ്ര സർക്കാറിൻെറ പ്രതിപുരുഷനായി സർവകലാശാല ഭരിച്ച ജയപ്രസാദിനെ ബി.എ കോഴ്സ് മാത്രം പഠിപ്പിക്കുന്ന തിരുവനന്തപുരം സെൻററിലേക്കാണ് മാറ്റിയത്. സെൻറർ വികസിപ്പിക്കാനാണ് അദ്ദേഹത്തെ നിയമിക്കുന്നത് എന്ന് സ്ഥലം മാറ്റ കത്തിൽ പറയുന്നുവെങ്കിലും സർവകലാശാല സ്ഥിതിഗതികൾ പഠിച്ചശേഷം പുതിയ വി.സി.എടുത്ത നടപടിയാണിതെന്ന് പറയുന്നു.

സർവകലാശാലയിലെ ഒരു അധ്യാപകെൻറ യോഗ്യത പരിശോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എക്സിക്യൂട്ടീവ് കൗൺസിലിൽ വി.സി അറിയാതെ രജിസ്ട്രാർ അജണ്ട വച്ചിരുന്നു. എന്നാൽ മുഴൂവൻ അധ്യാപകരുടെയും യോഗ്യത പരിശോധിക്കണമെന്ന് വി.സി തിരുത്തിയപ്പോൾ അതിൽ ജയപ്രസാദിെൻറ യോഗ്യതകൂടി ഉൾപ്പെട്ടു. ജയപ്രസാദിെൻറ സീറ്റ് തെറിക്കുന്നതിന് ഇത് കാരണമായതായി പറയുന്നു. ജയപ്രസാദിെൻറ നേതൃത്വത്തിൽ രൂപം നൽകിയ കേന്ദ്ര സർവകലാശാല ടീച്ചേഴ്സ് യൂണിയൻ സ്ഥലം മാറ്റത്തെ എതിർത്തിട്ടുണ്ട്. പ്രൊഫസർ പദവിയില്ലാത്ത സെൻററിലേക്ക് മാറ്റുന്നത് തെറ്റിദ്ധാരണമൂലമാണെന്ന് ചൂണ്ടിക്കാണിച്ച് സംഘടന വി.സിക്ക് കത്ത് നൽകിയിട്ടുണ്ട്. വി.സി.യുടെ നടപടിയെ പരിഹസിച്ചതിന് ഇൗ സംഘടനയിൽപെട്ട അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകുന്നതിനു നീക്കമുണ്ട്.

Tags:    
News Summary - The Central University has relocated the former PVC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.