എം.സി.സി മാനദണ്ഡ പരിധിയിൽ ഉൾപ്പെടാത്ത പരാതികളേ കമീഷൻ നിരീക്ഷണ സമിതിക്ക് കൈമാറാവൂയെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ട മാനദണ്ഡ നിർവചനത്തിൽ വ്യക്തത ആവശ്യമായ ഗൗരവതരമായ ഫയലുകൾ മാത്രമേ അപ്പീലിനായി കമീഷന്റെ ഉന്നതാധികാര നിരീക്ഷണ സമിതിയ്ക്ക് സമർപ്പിക്കാവൂയെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണ് ഇക്കാര്യം ഓർമ്മിപ്പിച്ചത്.

കീഴ്ഘടകങ്ങളിൽ പരിഹരിക്കാവുന്നതും ഗൗരവതരമല്ലാത്ത പരാതികളും നിരീക്ഷണ സമിതിയിലേക്ക് കൈമാറുന്നത് സമിതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകുമെന്നും അങ്ങനെയുള്ള ഫയലുകൾ അയക്കുന്നത് ഗൗരവത്തോടെ കാണുമെന്നും, നടപടി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി ഉത്തരവിൽ അറിയിച്ചു. 

ഉചിതമാർഗേണ തൊട്ടടുത്ത മേൽ സമിതികളുടെ ശുപാർശയോടെയും റിപ്പോർട്ടോടും കൂടി ഉന്നത നിരീക്ഷണ സമിതിയിലേക്ക് നൽകുമ്പോൾ, പരാതിയെക്കുറിച്ച് ഹ്രസ്വമായുള്ള വിവരണവും ഉചിതമായ ശുപാർശയും ഉൾപ്പെടുത്തിയിട്ടുണ്ടാകണമെന്നും ഉത്തരവിൽ അറിയിച്ചു.

Tags:    
News Summary - The chief secretary said that only complaints that do not fall within the scope of MCC criteria should be forwarded to the monitoring committee of the commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.