തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്നും നിലവിലെ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കാനും സർവകക്ഷി യോഗത്തിൽ തീരുമാനം. പെങ്കടുത്ത കക്ഷി നേതാക്കളെല്ലാം ലോക്ഡൗൺ ഏർപ്പെടുത്തേണ്ടെന്നും അത് ജനജീവിതം കൂടുതൽ വിഷമകരമാക്കുമെന്നും അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ.
കോവിഡ് വ്യാപനം നിയന്ത്രിക്കാൻ യോഗം സർക്കാറിന് പിന്തുണ നൽകി. നിയന്ത്രണങ്ങൾ സംബന്ധിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കും. സാമൂഹിക, രാഷ്ട്രീയ പരിപാടികളിലും നിശ്ചിത എണ്ണം ആളുകൾ മാത്രമേ പെങ്കടുക്കാവൂ. ഇത് എത്രയെന്ന് സർക്കാർ നിശ്ചയിക്കും. വിവാഹങ്ങളിൽ 50 ഉം മരണാനന്തര ചടങ്ങുകളിൽ 20 ഉം പേർ എന്ന നിയന്ത്രണം തുടരും.
എന്തുവിലകൊടുത്തും തീവ്രവ്യാപനം പിടിച്ചുകെട്ടിയേ തീരൂ. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ എല്ലാ നടപടിയും സ്വീകരിക്കും. പ്രാദേശിക തലങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഇടപെടൽ ഇക്കാര്യത്തിലുണ്ടാകണം. സമരങ്ങളും പ്രക്ഷോഭങ്ങളും ജനാധിപത്യ സംവിധാനത്തിൽ സ്വാഭാവികമാണെങ്കിലും ഇവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം. ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. എല്ലായിടത്തും കോവിഡ് പ്രോേട്ടാകോൾ പാലിക്കണം. അണികളെ ജാഗ്രതയിലാക്കാൻ നേതൃത്വത്തിന് കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.