തിരുവനന്തപുരം: പി.എസ്.സി നടത്തിയ വകുപ്പുതല പരീക്ഷയുടെ ചോദ്യപേപ്പർ മാറി. തിരുവനന്തപുരം മണക്കാട് ഗവ.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്കൂളിൽ വ്യാഴാഴ്ച നടന്ന വകുപ്പുതല പരീക്ഷകൾക്കാണ് ചോദ്യപേപ്പർ മാറി നൽകിയത്. വിവരം ഇൻവിജിലേറ്റർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ പി.എസ്.സി ആസ്ഥാനത്തുനിന്ന് പുതിയ ചോദ്യപേപ്പറും ഒ.എം.ആർ ഷീറ്റും എത്തിച്ച് അധികസമയം അനുവദിച്ച് പരീക്ഷ പൂർത്തിയാക്കി.
പേപ്പർ കോഡ് മനസ്സിലാക്കാതെ വിവിധ ക്ലാസുകളിലേക്ക് ചോദ്യപേപ്പർ വിതരണം ചെയ്തതിലുണ്ടായ പിഴവാണെന്നു പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. മാന്വൽ ഓഫ് ഓഫിസ് പ്രൊസീജിയർ (എം.ഒ.പി),ഡിസ്ട്രിക്റ്റ് ഓഫിസ് മാന്വൽ (ഡി.ഒ.എം.), സെക്രേട്ടറിയറ്റ് ഓഫിസ് മാന്വൽ (എസ്.ഒ.എം)എന്നിവയാണ് വ്യാഴാഴ്ച നടന്ന പരീക്ഷ. ഇതിൽ എം.ഒ.പിക്ക് 027, ഡി.ഒ.എം-025, എസ്.ഒ.എം-028 എന്നിങ്ങനെയായിരുന്നു പേപ്പർ കോഡ്.
എന്നാൽ, ഡിസ്ട്രിക്റ്റ് ഓഫിസ് മാന്വൽ വേണ്ടവർക്ക് കോഡ് നോക്കാതെ സെക്രേട്ടറിയ റ്റ് ഓഫിസ് മാന്വലാണ് നൽകിയത്. പാതി പിന്നിട്ടപ്പോഴാണ് ചോദ്യപേപ്പർ മാറിയ വിവരം പരീക്ഷ എഴുതിയവർ മനസ്സിലാക്കിയത്. ഇവർ പരാതിപ്പെട്ടതോടെ പി.എസ്.സി ആസ്ഥാനത്തുനിന്നും പ്രത്യേക സ്ക്വാഡ് എത്തി വിതരണം ചെയ്ത ഉത്തരക്കടലാസും ചോദ്യപേപ്പറും തിരികെ വാങ്ങി പുതിയ ഒ.എം.ആർ ഷീറ്റും ചോദ്യപേപ്പറും നൽകി. പരീക്ഷ കേന്ദ്രത്തിെൻറ ചുമതലയുണ്ടായിരുന്ന രണ്ട് അഡീഷനൽ ചീഫ് സൂപ്രണ്ടുമാരോടും വിശദീകരണം തേടാൻ പി.എസ്.സി തീരുമാനിച്ചു.
പരീക്ഷകേന്ദ്രത്തിലെ ക്രമീകരണത്തിൽ പാളിച്ചയുണ്ടായതായും ആരോപണമുണ്ട്. നോട്ടീസ് ബോർഡിൽ രേഖപ്പെടുത്തിയ നമ്പർ അനുസരിച്ച് ക്ലാസിലെത്തിയ പലർക്കും രജിസ്റ്റ ർ നമ്പർ കണ്ടെത്താൻ സാധിച്ചില്ല. ഇവർക്ക് പിന്നീട് സീറ്റ് തരപ്പെടുത്തികൊടുക്കുകയായിരുന്നു. അതേസമയം, സെക്രേട്ടറിയറ്റ് ഓഫിസ് മാന്വൽ പരീക്ഷയിലെ ചോദ്യങ്ങൾ സിലബസിന് പുറത്തുള്ളവയാണെന്ന് പരീക്ഷാർഥികൾ പി.എസ്.സി പരീക്ഷ കൺട്രോളർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.