ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡോറിൽ നിന്നും വീണ കണ്ടക്ടർക്ക് ദാരുണാന്ത്യം

കോട്ടക്കൽ: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന്റെ ഡോറിൽ നിന്നും വീണ ഗുരുതരമായി പരിക്കേറ്റ കണ്ടക്ടർ മരിച്ചു. കൊളത്തൂർ സ്വദേശി മൻസൂറാണ് (30) ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ശനിയാഴ്ച പുലർച്ചെ മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ദേശീയപാതയിൽ ചങ്കുവെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിലായിരുന്നു അപകടം. കോട്ടക്കൽ നിന്നും വളാഞ്ചേരിയിലേക്ക് പോകുകയായിരുന്ന അറഫ ബസിൽ നിന്നും മൻസൂർ വീഴുകയായിരുന്നു.

Tags:    
News Summary - The conductor fell from the door of the running bus and met a tragic end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.