തിരുവനന്തപുരം: സംവരണ സമുദായ മുന്നണി പുനരുജ്ജീവിപ്പിക്കണമെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസല്‍ ഗഫൂര്‍. തിരുവനന്തപുരം പൗരാവലി സംഘടിപ്പിച്ച അഡ്വ. പൂക്കുഞ്ഞ് സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംവരണ സമുദായ മുന്നണി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുകയും പി.എസ്.സി സംവരണ അട്ടിമറിക്കെതിരായ നിയമപോരാട്ടത്തിനു മുന്നില്‍ നില്‍ക്കുകയും ചെയ്ത അദ്ദേഹത്തിെൻറ സേവനങ്ങള്‍ മുന്നാക്ക സംവരണം വീണ്ടും സജീവ ചര്‍ച്ചയായ സാഹചര്യത്തില്‍ വിസ്മരിക്കാനാവില്ല. ഈ വിഷയത്തില്‍ എം.ഇ.എസിെൻറയും എസ്.എന്‍.ഡി.പിയുടെയും പിന്തുണയോടെ അദ്ദേഹം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഇപ്പോഴും നടന്നുവരുകയാണ്. സംവരണ സമുദായങ്ങളെ ശിഥിലമാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള കുതന്ത്രങ്ങളെ ചെറുത്തുതോല്പിക്കാന് കൂട്ടായ്മ ആവശ്യമാണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.
എ. വിന്‍സൻറ് എം.എല്‍.എ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. തിരുവനന്തപുരം പൗരാവലി ചെയര്മാന് നദീര്‍ കടയറ അധ്യക്ഷത വഹിച്ചു. വെൽഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, ഭീം ആര്‍മി സംസ്ഥാന സമിതി അംഗം രഞ്ജിനി ശൂരനാട്, മൈനോരിറ്റി റൈറ്റ്സ് വാച്ച് സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് അഡ്വ. എസ്. ഷാനവാസ്, എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് പ്രാവച്ചമ്പലം അഷ്റഫ്, ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാറക് റാവുത്തര്‍, സംസ്ഥാന പ്രസിഡൻറ് ജമീര്‍ ശഹാബ്, ജില്ല പ്രസിഡൻറ് നജീബ് നേമം, സ്വാമി ദത്താത്രേയ സ്വരൂപാനന്ദ തുടങ്ങിയവര്‍ സംബന്ധിച്ചു. എ.എം. നദ്വി സ്വാഗതവും മാഹീന് കണ്ണ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.