കണ്ണൂർ: കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ഘടകകക്ഷികൾ ഇടപെടേണ്ടെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ഘടകകക്ഷികളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും ഹസൻ ചൂണ്ടിക്കാട്ടി.
കോൺഗ്രസിൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളില്ല. പാർട്ടി പുനഃസംഘടനയുമായി പ്രശ്നങ്ങൾക്ക് ബന്ധമില്ലെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങളിൽ പരസ്യ വിമർശനവുമായി ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. കോൺഗ്രസ് മുങ്ങുകയല്ലെന്നും ചിലർ മുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
മുങ്ങുന്ന കപ്പലിൽ നിൽക്കാം. പക്ഷേ, മുക്കുകയാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് അതിലെങ്ങിനെ നിൽക്കുമെന്നും ഷിബു ബേബി ജോൺ ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.