ശിവഗിരി മഠത്തിലെ സ്വാമിക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസെടുത്ത് കോടതി

തിരുവനന്തപുരം: വർക്കല ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദിനെതിരെ ബലാത്സംഗ ശ്രമത്തിന് കോടതി കേസെടുത്തു. അമേരിക്കൻ പൗരത്വമുള്ള സ്ത്രീ നൽകിയ പരാതിയിലാണ് കോടതി നേരിട്ട് കേസെടുത്തത്.

വർക്കല ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. മാനഭംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം പറയൽ, സാമൂഹിമാധ്യമങ്ങള്‍ വഴി അപമാനിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അമേരിക്കൻ സന്ദർശ സമയത്ത് 2019ൽ വീട്ടിൽ അതിഥിയായി താമസിച്ചിരുന്നപ്പോള്‍ ഗുരുപ്രസാദ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് സ്ത്രീയുടെ പരാതി. ഇക്കാര്യത്തിൽ ഗിവഗിരി മഠത്തിൽ പരാതി നൽകിയപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

പരാതിക്കാരിയുടെ മൊഴിയും രേഖകളും പരിശോധിച്ച ശേഷമാണ് കോടതി കേസെടുത്തത്. സ്വാമി ഗുരുപ്രസാദിനെതിരെ സ്ത്രീ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്. അടുത്ത ഫെബ്രുവരി 25 ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ സ്വാമി ഗുരുപ്രസാദിന് കോടതി സമയൻസും അയച്ചു.

Tags:    
News Summary - The court registered a case of attempted rape against the swami of Sivagiri Mutt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.