കൊച്ചി: ഗാരന്റി കാലാവധിയുള്ള റോഡിലെ കുഴിയിൽ വീണ് അപകടം സംഭവിച്ച വാഹന യാത്രക്കാർക്ക് ഉപഭോക്തൃ കോടതിയെ സമീപിക്കാനാവില്ലെന്ന റോഡ് കരാറുകാരന്റെ നിലപാട് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി നിരാകരിച്ചു.
റോഡ് നിർമാണത്തിനും പരിപാലനത്തിനും പ്രത്യേകമായി റോഡ് സെസ് ഉൾപ്പെടെ നൽകുന്ന ഉപഭോക്താവിന് നിലവാരമുള്ള റോഡിൽ സഞ്ചരിക്കാൻ അവകാശം ഉണ്ടാകണമെന്നും കോടതി നിരീക്ഷിച്ചു. ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ െബഞ്ചാണ് കരാറുകാരന്റെ ഉപഹരജി നിരാകരിച്ചത്.
മൂവാറ്റുപുഴ സ്വദേശിനി ഷിജി ജോഷി എറണാകുളം ഉപഭോക്തൃ കോടതിയിൽ സമർപ്പിച്ച പരാതി ചോദ്യം ചെയ്ത് റോഡിന്റെ കരാറുകാരൻ ജോർജ് വെള്ളമറ്റം സമർപ്പിച്ച അപേക്ഷയാണ് കോടതി തള്ളിയത്. 2021 മാർച്ച് മൂന്നിന് രാവിലെ തൊടുപുഴ-മൂവാറ്റുപുഴ പൊതുമരാമത്ത് റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കവേ വാഴക്കുളം സെൻറ് ജോർജ് പള്ളിക്ക് മുൻവശം വെച്ചാണ് അപകടത്തിൽ പരാതിക്കാരിക്ക് ഗുരുതര പരിക്കേറ്റത്. 8.5 ലക്ഷം രൂപ എതിർകക്ഷികളിൽനിന്ന് ഈടാക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.