സിസ്റ്റർ ലൂസി കളപ്പുരക്ക്​ മഠത്തിൽ തുടരാമെന്ന്​ കോടതി

മാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരക്ക്​ മഠത്തിൽ തുടരാമെന്ന്​ കോടതി. മാനന്തവാടി മുൻസിഫ്​ കോടതിയുടേതാണ്​ ഉത്തരവ്​. സഭയിൽ നിന്ന്​ പുറത്താക്കിയതിനെതിരായി സിസ്റ്റർ ലൂസി നൽകിയ ഹരജിയിൽ അന്തിമവിധി വരുന്നത്​ വരെ മഠത്തിൽ തുടരാമെന്ന്​ കോടതി വ്യക്​തമാക്കി. വിധിയിൽ സന്തോഷമുണ്ടെന്നും നീതിയുടെ വിജയമാണ്​ ഉണ്ടായതെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു.

നേരത്തെ ഇതുമായി ബന്ധപ്പെട്ട്​ ഹൈകോടതി ഉത്തരവും പുറത്ത്​ വന്നിരുന്നു. സിസ്റ്റര്‍ ലൂസി കളപ്പുരയെ വയനാട് കാരയ്ക്കാമലയിലെ മഠത്തില്‍ നിന്നും ഇറക്കിവിടാന്‍ ഉത്തരവിറക്കാനാവാല്ലെന്നായിരുന്നു ഹൈകോടതി നിലപാട്​. എന്നാൽ മഠത്തിൽ താമസിക്കു​േമ്പാൾ ലൂസി കളപ്പുര​ക്ക് സുരക്ഷയൊരുക്കാൻ നിർദേശിക്കാനാവില്ലെന്നും​ കോടതി വ്യക്​തമാക്കിയിരുന്നു.

മഠത്തില്‍ താമസിക്കുന്നതിന്​ പൊലീ സുരക്ഷ ആവശ്യപ്പെട്ടുള്ള സിസ്റ്റര്‍ ലൂസിയുടെ ഹരജി തീര്‍പ്പാക്കിയുള്ള ഉത്തരവിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കാരയ്ക്കാമലയിലെ മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും സുരക്ഷ നല്‍കാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. 

Tags:    
News Summary - The court ruled that Sister Lucy could stay in the barn monastery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.