എൽ.ഡി.എഫിലെ രണ്ടാംകക്ഷി സി.പി.ഐ തന്നെ; സി.പി.ഐയോട്​ മൽസരിക്കാൻ കേരള കോൺഗ്രസ്​ ആയിട്ടില്ല -കാനം

തിരുവനന്തപുരം: എൽ.ഡി.എഫിലെ രണ്ടാംകക്ഷി സി.പി.ഐ തന്നെയാണെന്ന്​ സംസ്ഥാന സെ​ക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐയോട്​ മൽസരിക്കാൻ കേരള കോൺഗ്രസ്​ ആയിട്ടില്ലെന്നും കാനം പറഞ്ഞു. കോട്ടയത്ത്​ കേരള കോൺഗ്രസാണ്​ ഒന്നാം കക്ഷിയെന്ന വി.എൻ വാസവ​െൻറ പ്രതികര​ണത്തോട്​ യോജിപ്പില്ല. കേരള കോൺഗ്രസ് ജോസ്​ വിഭാഗം​ എത്തിയതോടെ എൽ.ഡി.എഫ്​ ശക്​തമാകുകയും യു.ഡി.എഫ്​ ദുർബലമാവുകയും ചെയ്യു​െമന്നും കാനം പറഞ്ഞു.

സ്വർണക്കടത്ത്​ കേസിൽ സർക്കാറിനെ ചുറ്റിപ്പറ്റിയാണ്​ അന്വേഷണം നടക്കുന്നത്​. സ്വർണം അയച്ചവരെ കുറിച്ചും അത്​ വാങ്ങിയവരെ കുറിച്ചും അന്വേഷണമില്ല. വിമാനത്താവളങ്ങളിലൂടെ നടക്കുന്ന സ്വർണക്കടത്തി​െൻറ ഉത്തരവാദിത്വം കേന്ദ്രസർക്കാറിനാണ്​.

അത്​ പിടിക്കേണ്ടത്​ കസ്​റ്റംസാണ്​. വരുന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ സർക്കാറി​െൻറ പ്രവർത്തനം വിലയിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - The CPI is the second party in the LDF; Kerala Congress is not ready to compete with CPI - Kanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.