തിരുവനന്തപുരം: രാഷ്ട്രീയ പിരിമുറുക്കത്തിെൻറ മണിക്കൂറുകൾക്കൊടുവിൽ കേമ്പാട് കമ്പ് പോരാട്ടം നടന്ന അഞ്ചിടത്ത് ജനവിധി നിർണയിച്ചത് ആയിരത്തിൽ താെഴ വോട്ട്. തൃശൂർ (946), താനൂർ (985), കുറ്റ്യാടി (333) എന്നിവിടങ്ങളിൽ യു.ഡി.എഫിനും മേഞ്ചശ്വരത്ത് (700) ബി.ജെ.പിക്കും തൃപ്പൂണിത്തുറ(700)യിൽ എൽ.ഡി.എഫിനും ചുണ്ടിനും കപ്പിനുമിടയിൽ വിജയം കൈവിട്ടു.
ഫോേട്ടാ ഫിനിഷിന് സമാനം ലീഡ് നില മാറിമറിഞ്ഞ തൃശൂരിൽ അവസാന ലാപ്പിലാണ് സി.പി.െഎയുടെ പി. ബാലചന്ദ്രൻ ഒാടിക്കയറിയത്. വോട്ടെണ്ണലിെൻറ ആദ്യഘട്ടത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി ഏറെ നേരം ലീഡ് നിലനിർത്തിയിരുന്നു. 3052 വരെ ലീഡ് ഉയർത്തിയെങ്കിലും പിന്നീട് നില മെച്ചപ്പെടുത്താനായില്ല. ഇതിനിടെ പി. ബാലചന്ദ്രൻ മുന്നേറി. ഇടയ്ക്ക് പത്മജയും. ഒടുവിൽ വിജയം പി. ബാലചന്ദ്രനൊപ്പം നിന്നു.
കഴിഞ്ഞതവണത്തെപ്പോലെ സസ്പെൻസ് നിലനിർത്തിയ മണ്ഡലമാണ് മഞ്ചേശ്വരം. 2016ല്‍ 89 വോട്ടിനാണ് ബി.ജെ.പിയിലെ കെ. സുരേന്ദ്രൻ യു.ഡി.എഫിലെ പി.ബി. അബ്ദുൽ റസാഖിനോട് തോറ്റത്. ആദ്യഘട്ടം മുതല്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ.എം. അഷ്റഫ് മുന്നിട്ടുനിന്നു. കൗണ്ടിങ് അവസാനമെത്താറായപ്പോൾ സുരേന്ദ്രെൻറ വോട്ട് നില നേരിയ തോതിൽ ഉയർന്നത് ബി.െജ.പി ക്യാമ്പിന് ആശ്വാസമേകി. എന്നാൽ വീണ്ടും എ.െക.എം. അഷ്റഫ് മേധാവിത്വം തിരികെപ്പിടിച്ച് വിജയക്കൊടി പാറിച്ചു.
അണികളുടെ പ്രതിഷേധത്തിന് മുന്നില്‍ സി.പി.എമ്മിന് തിരുത്തേണ്ടി വന്ന കുറ്റ്യാടിയിൽ 333 വോട്ടിെൻറ നേരിയ ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി യു.ഡി.എഫിെൻറ പാറക്കല്‍ അബ്ദുല്ലയെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 1,70,002 വോട്ടില്‍ 80,143 വോട്ടാണ് കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് ലഭിച്ചത്. അബ്ദുല്ലക്ക് 79,810 വോട്ട് ലഭിച്ചു. 9,139 വോട്ട് നേടി ബി.ജെ.പിയുടെ പി.പി. മുരളി മാസ്റ്റർ മൂന്നാമതുമെത്തി.
അവസാന റൗണ്ട് വരെ ആർക്കും കൃത്യമായ മേധാവിത്വമേകാതെ ചാഞ്ചാടിയ തൃപ്പുണിത്തുറയിൽ 700 വോട്ടിനാണ് കെ. ബാബുവിന് ജയിച്ചത്. നേരിയ വോട്ടിെൻറ മേൽകൈയിൽ ലീഡുകൾ മാറിമറിഞ്ഞു. ആരും ജയിക്കാവുന്ന സ്ഥിതിയിൽ അനിശ്ചിതത്വത്തിെൻറ മണിക്കൂറുകൾക്കൊടുവിലാണ് ബാബു ചാടിക്കടന്നത്. തീപാറിയ പോരാട്ടം നടന്ന താനൂരിൽ പി.കെ. ഫിറോസിനെയാണ് ഇടത് സ്വതന്ത്രൻ വി. അബ്ദുറഹ്മാൻ പാരാജയെപ്പടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.