ചെറുതോണി: തെരുവുനായ്ക്കൾ വട്ടം ചാടിയതിനെത്തുടർന്ന് സ്കൂട്ടർ മറിഞ്ഞ് പാൽ വിതരണക്കാരന് പരിക്ക്. അട്ടിക്കളം കുന്നേൽ റെജിക്കാണ് (48) പരിക്കേറ്റത്. ഇദ്ദേഹത്തെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിമ്പൻ അട്ടിക്കളത്ത് വ്യാഴാഴ്ച രാവിലെ ആറോടെയാണ് സംഭവം.
റെജി പാലുമായി സ്കൂട്ടറിൽ വരുമ്പോൾ മൂന്ന് നായ്ക്കൾ കുരച്ച് വട്ടം ചാടുകയായിരുന്നു. സ്കൂട്ടർ മറിഞ്ഞ് റോഡിൽ തെറിച്ചുവീണ റെജിയുടെ കാലിനും ചുണ്ടിനും മുറിവേറ്റു.ഒരു പല്ലും നഷ്ടപ്പെട്ടു. തൊട്ടുപിറകെ വന്ന വണ്ടിക്കാരാണ് നായ്ക്കളെ ഓടിച്ച ശേഷം റെജിയെ ആശുപത്രിയിലെത്തിച്ചത്.
വളർത്തുനായുടെ കടിയേറ്റ് തോപ്രാംകുടി ചക്കുന്നംപുറം ജെസി എന്ന വീട്ടമ്മയും ഇടുക്കി മെഡിക്കൽ കോളജിൽ വ്യാഴാഴ്ച ചികിത്സ തേടി.അട്ടിക്കളത്തെ വനപ്രദേശങ്ങളിൽ അറവുമാലിന്യം ഉൾപ്പെടെ തള്ളുന്നതുമൂലം ഇവിടെ തെരുവുനായ്ക്കൾ പെരുകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.