എം.ഡി.എം.എ ഉപയോഗിച്ചശേഷം ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

ഫോർട്ട്കൊച്ചി: എം.ഡി.എം.എ എന്ന രാസലഹരി ഉപയോഗിച്ച ശേഷം സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. എടത്തല കുഴിവേലിപ്പടി ഷെബിനെയാണ് (35) പിടികൂടിയത്.

സിറ്റി പൊലീസ് കമീഷണർക്ക് യോദ്ധാവ് ആപ്പിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ ഫോർട്ട്കൊച്ചിയിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. തുടർച്ചയായുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഇൻസ്പെക്ടർ മനു വി. നായർ പറഞ്ഞു. 

Tags:    
News Summary - The driver who drove the bus after consuming alcohol was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.