ചാരുംമൂട്: വൈദ്യുതി ബില്ല് അടച്ചിട്ടും മന്ത്രിയുടെ വീടിന്റെ കണക്ഷൻ വിച്ഛേദിച്ച് കെ.എസ്.ഇ.ബി. മന്ത്രി പി. പ്രസാദിന്റെ നൂറനാട് മറ്റപ്പള്ളിയിലുള്ള വീടിന്റെ വൈദ്യുതി കണക്ഷനാണ് നൂറനാട് വൈദ്യുതി ഓഫിസ് ജീവനക്കാർ ഈ മാസം രണ്ടിന് വിച്ഛേദിച്ചത്. എന്നാൽ, തിങ്കളാഴ്ച വൈദ്യുതി പുനഃസ്ഥാപിച്ചു. മന്ത്രി ഫെബ്രുവരി 24ന് രാവിലെ 9.38ന് ഓൺലൈനായി ബിൽ തുക 490 രൂപ അടച്ചിരുന്നു. അതിനുശേഷമാണ് കണക്ഷൻ കട്ടാക്കിയത്. ഫ്യൂസ് ഊരിമാറ്റാതെ വൈദ്യുതി പോസ്റ്റിൽനിന്നുമാണ് ജീവനക്കാർ കണക്ഷൻ കട്ട് ചെയ്തത്. മന്ത്രിയും കുടുംബവും തിരുവനന്തപുരത്താണ് താമസമെങ്കിലും മന്ത്രി പലപ്പോഴും നൂറനാട്ടെ കുടുംബവീട്ടിൽ എത്താറുണ്ട്. ഇവിടെ മന്ത്രിയെ കാണാൻ പാർട്ടിക്കാരും നാട്ടുകാരും സന്ദർശകരുമൊക്കെ എത്താറുണ്ട്. ഞായറാഴ്ച മന്ത്രി വീട്ടിലെത്തിയിരുന്നു. ഈസമയത്താണ് വീട്ടിൽ മാത്രം വൈദ്യുതിയില്ലെന്ന് മനസ്സിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.