ആനയെ മയക്കുവെടിവെച്ച് പിടികൂടി മുത്തങ്ങയിലേക്ക് മാറ്റും -വനംമന്ത്രി

തൃശൂർ: വയനാട്ടിലെ ആളക്കൊല്ലി ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് മാറ്റുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. ആനയെ പിടികൂടിയതിന് ശേഷം മുത്തങ്ങയിലെത്തിച്ച് നിരീക്ഷിച്ചതിന് ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക. ആനയുടെ ആരോഗ്യനില ഉൾപ്പടെ പരിശോധിച്ചതിന് ശേഷം മാത്രമേ ആനയെ പരിപാലന കേന്ദ്രത്തിലേക്ക് മാ​റ്റണോ അതോ കാട്ടിൽ തുറന്ന് വിടണോയെന്ന് തീരുമാനിക്കുവെന്നും വനംമന്ത്രി കൂട്ടിച്ചേർത്തു.

മുൻ അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങൾ കൂടി ഉൾക്കൊണ്ടാവും ദൗത്യം നടപ്പിലാക്കുക. തണ്ണീർക്കൊമ്പൻ ദൗത്യത്തിലുണ്ടായ പിഴവുകൾ ഉൾപ്പടെ തിരുത്തിയാവും മുന്നോട്ടു പോവുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആനയെ ഇന്ന് രാവിലെ വനംവകുപ്പ് പുഴകടത്തി തോൽപ്പട്ടി വനത്തിലേക്ക് കയറ്റിവിട്ടു.

ആനയെ കാടുകയറിയെങ്കിലും മയക്കുവെടിവെക്കാനുള്ള ദൗത്യം ഉപേക്ഷിച്ചിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് പുലർച്ചെയോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ കാടുകയറ്റിയത്.

അതേസമയം, പടമലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പനച്ചിയിൽ അജീഷി​െൻറ മൃതദേഹം ഇന്നലെ രാത്രി പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് പ​ട​മ​ല സെൻറ് അ​ൽ​ഫോ​ൻ​സ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സംസ്കാരം നടക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ 7.10 ഓ​ടെ​യാ​ണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ക​ർ​ണാ​ട​ക വ​നം​വ​കു​പ്പി​ന്റെ റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച കാ​ട്ടാ​ന​യാ​ണ് ആ​ക്ര​മി​ച്ച​ത്. വീ​ട്ടി​ലെ ജോലിക്ക് തൊ​ഴി​ലാ​ളി​ക​ളെ അ​ന്വേ​ഷി​ച്ചു​പോ​യ അ​ജീ​ഷ് വീ​ടി​ന് 200 മീ​റ്റ​ർ മാ​റി റോ​ഡി​ൽ കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ജീ​ഷ് സ​മീ​പ​ത്തെ ജോ​മോ​ന്റെ വീ​ട്ടി​ലേ​ക്ക് ഓ​ടികയറിയെങ്കിലും രക്ഷപ്പെടാൻ കഴിഞ്ഞില്ല.

Tags:    
News Summary - The elephant will be drugged and captured and transferred to Muthanga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.