കോന്നി: കോന്നി ആനക്കൂടിന് വേണ്ടത്ര ബലമില്ലെന്ന് വനംവകുപ്പിന്റെ റിപ്പോർട്ട്. അരിക്കൊമ്പനെ പിടികൂടിയാൽ കോന്നിയിൽ എത്തിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. കോന്നി എം.എൽ.യുടെ ഇടപെടലിനെ തുടർന്ന് വനം വകുപ്പ് അരിക്കൊമ്പനെ കോന്നിയിലെത്തിക്കാൻ ആനക്കൂടിന്റെ ബലം പരിശോധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ അൺഫിറ്റ് സർട്ടിഫിക്കറ്റാണ് നൽകിയത്. നാട്ടിലിറങ്ങി ഭീതിപരത്തുന്ന കാട്ടാനകളെ പിടികൂടി പാർപ്പിക്കാൻ വനം വകുപ്പ് സംസ്ഥാനത്ത് താൽക്കാലിക സംവിധാനങ്ങൾ ഒരുക്കുമ്പോൾ കോന്നി ആനത്താവളത്തിലെ വർഷങ്ങളുടെ പാരമ്പര്യമുള്ള ആനക്കൂട് നോക്കുകുത്തിയാവുകയാണ്.
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഇതിനെ പിടികൂടിയാൽ കോന്നി ആനക്കൂട്ടിൽ എത്തിക്കാനുള്ള സൗകര്യം പരിശോധിച്ചത്. എന്നാൽ, കോന്നിയിൽ എത്തിച്ചാൽ നോക്കുന്നതിലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ആനക്കൂടിന് ബലക്ഷയം ഉണ്ടെന്ന് റിപ്പോർട്ട് നൽകിയത്. കൂടിന് മതിയായ ഫിറ്റ്നസ് ഇല്ല. വർഷങ്ങൾ പഴക്കമുള്ള ആനക്കൂടാണ് കോന്നിയിലേത്. ബ്രിട്ടീഷ് ഭരണകാലത്താണ് ആനക്കൂട് നിർമിച്ചത്. ഇതിനാൽ തടി ഉപയോഗിച്ച് താൽക്കാലിക സൗകര്യം ഒരുക്കിയാണ് വനം വകുപ്പ് ആനയെ മെരുക്കാൻ സംസ്ഥാനത്ത് കൂട് നിർമിക്കുന്നത്.
ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയാണ് വനം വകുപ്പിന് ചെലവാകുന്ന്. 1942ലാണ് കോന്നി ആനക്കൂട് സ്ഥാപിച്ചത്. ഒരേ സമയം ആറ് ആനകളെ ചട്ടം പഠിപ്പിക്കാൻ ശേഷിയുണ്ട് കോന്നി ആനക്കൂടിന്. 1810ലാണ് കോന്നിയിൽ ആനപിടിത്തം ആരംഭിച്ചത്. മുണ്ടോൻമൂഴി, മണ്ണാറപ്പാറ, തുറ എന്നിവടങ്ങളിൽ നിന്നാണ് കോന്നിയിൽ ആനകളെ പിടികൂടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.