ഗൃഹപ്രവേശനത്തിൻെറ തലേന്ന് പ്രവാസി കുഴഞ്ഞുവീണ്​ മരിച്ചു

പെരിങ്ങത്തൂര്‍ (കണ്ണൂർ): പ്രവാസി യുവാവ്​ ഗൃഹപ്രവേശനത്തിൻെറ തലേന്ന് മരിച്ചു. പെരിങ്ങത്തൂര്‍ മത്തിപ്പറമ്പിലെ പരേതനായ മൊട്ടന്‍തറമ്മല്‍ കുഞ്ഞിമൂസ-ആയിശ ദമ്പതികളുടെ മകന്‍ ഹാരിസ്(44) ആണ് മരിച്ചത്​.

ദുബയ് ദേര സബ്​ക്കയിൽ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്​ ഹാരിസ്. പുതിയ വീട്ടില്‍ താമസം തുടങ്ങാനായി കഴിഞ്ഞയാഴ്​ചയാണ്​ നാട്ടിലെത്തിയത്.

വെള്ളിയാഴ്​ച പുലർച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷംനത്ത്. മക്കള്‍: ഫാത്വിമത്ത് റിദ, ഫാത്വിമത്ത് നിദ, മുഹമ്മദ്. സഹോദരങ്ങള്‍: സക്കീന, ഹമീദ്, മുനീര്‍(ഖത്തര്‍).

Tags:    
News Summary - The expatriate died the day before house warming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.