വ്യാജ നെയ്യ് നിർമാണ യൂനിറ്റ് അടച്ചുപൂട്ടി

പാലക്കാട്‌: നൂറണിയിൽ പ്രവർത്തിച്ചിരുന്ന വ്യാജ നെയ്യ് നിർമാണ യൂനിറ്റ് ഭക്ഷ്യസുരക്ഷ വകുപ്പ് അടച്ചുപൂട്ടി.അയ്യപ്പ, ഒ.കെ.ജി എന്നീ പേരുകളിലാണ് നെയ്യ് പാക്ക് ചെയ്ത് വിൽപ്പന നടത്തിയിരുന്നത്. കത്തിക്കാനുള്ള നെയ്യ് എന്ന ലേബലിലാണ് വിൽപ്പന. നെയ്യ് ശബരിമലക്ക് കെട്ടുനിറക്കാൻ വാങ്ങിയവരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. സാമ്പിൾ പരിശോധനക്ക് ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയച്ചു.

സ്ഥാപന ഉടമക്ക് പിഴ അടക്കാൻ നോട്ടിസ് നൽകി. വെങ്കിടേശ്വര ട്രേഡ്ഴ്സ് വിത്തുണ്ണി സ്ട്രീറ്റ് നൂറണി എന്നാണ് സ്ഥാപനത്തിന്റെ പേര്.പാലക്കാട് ഫുഡ്‌ സേഫ്റ്റി അസിസ്റ്റന്റ് കമീഷണർ വി.കെ. പ്രദീപ്‌ കുമാർ, പാലക്കാട്‌ നോഡൽ ഫുഡ്‌ സേഫ്‌റ്റി ഓഫിസർ സി.എസ്. രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സാമ്പിളിന്റെ പരിശോധന ഫലം വരുന്ന മുറക്ക് മറ്റു നിയമ നടപടി കൈക്കൊള്ളും.

Tags:    
News Summary - The fake ghee manufacturing unit has been shut down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.