ക്ലോസറ്റിൽ കാൽ അകപ്പെട്ട യുവതിയെ അഗ്നിരക്ഷാസേന പുറത്തെടുത്തു -വിഡിയോ

തിരുവല്ല: കവിയൂർ പോളച്ചിറയിൽ പ്രവർത്തിക്കുന്ന ഫിഷ് ഫാം ക്വാർട്ടേഴ്സിലെ ക്ലോസറ്റിൽ കാൽ അകപ്പെട്ട യുവതിയെ അഗ്നിരക്ഷാസേനയെത്തി പുറത്തെടുത്തു. ഫാമിലെ ജീവനക്കാരിയുടെ സഹോദരിയുടെ കാലാണ് ക്ലോസറ്റിൽ അകപ്പെട്ടത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു സംഭവം. ബാത്റൂമിലേക്ക് കയറിയ യുവതി കാൽ വഴുതി ക്ലോസറ്റിൽ അകപ്പെടുകയായിരുന്നു. തുടർന്ന് തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് അര മണിക്കൂറോളം നേരം നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

കാൽപ്പത്തിക്ക് പരിക്കേറ്റ യുവതിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Tags:    
News Summary - The fire brigade pulled out the woman whose foot was stuck in the closet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.