കണ്ണൂർ: ''പാർട്ടി പൊതുയോഗ നോട്ടീസിൽ 'യോഗത്തിൽ ഉച്ചഭാഷിണി ഉണ്ടായിരിക്കും' എന്ന് പ്രത്യേകം എഴുതും. ഉച്ചഭാഷിണി എന്ന വാക്ക് 'ഉച്ചഭക്ഷണ'മാണെന്നു തെറ്റിദ്ധരിച്ച് കക്ഷിരാഷ്ട്രീയം മറന്ന് ഗ്രാമവാസികൾ ഒന്നടങ്കം പൊതുയോഗത്തിനെത്തും''. തെങ്ങിെൻറ മണ്ടയിലും ഉയരത്തിലുള്ള മരത്തിലും കെട്ടിയ മൈക്കിെൻറ ഹോൺ നോക്കി ആളുകൾ അത്ഭുതപ്പെടുന്ന ഒരു കാലത്തെ കുറിച്ച് ബർലിൻ കുഞ്ഞനന്തൻ നായർ തെൻറ ആത്മകഥയിൽ പറയു േമ്പാൾ ഇന്ന് പലർക്കും അത്ഭുതം തോന്നിയേക്കാം.
1946ൽ മദിരാശി നിയമസഭയിലേക്ക് കണ്ണൂരിൽനിന്നും മത്സരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാവ് കെ.പി. ഗോപാലെൻറ പ്രചാരണത്തിനുപയോഗിക്കാൻ ഒരു ജോടി ഉച്ചഭാഷിണി കണ്ണൂരിലേക്കു കൊണ്ടുവന്നപ്പോൾ കേരളത്തിെൻറ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അതൊരു പുതിയ അധ്യായമായി.
കേരളത്തിൽ ആദ്യമായി ഉച്ചഭാഷിണി ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണമായി ആ തെരെഞ്ഞടുപ്പ് മാറിയതായും ബർലിൻ ആത്മകഥയായ 'പൊളിച്ചെഴുത്തി'ൽ പറയുന്നു. അങ്ങനെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ ബർലിൻ കുഞ്ഞനന്തൻ നായർ 'മൈക്ക് കുഞ്ഞനന്തനു'മായി. കേരളത്തിലെ ആദ്യ മൈക്ക് ഒാപേററ്ററും അദ്ദേഹമാണ്.
1939 ഏപ്രിൽ 14ന് ബക്കളത്ത് നടന്ന പത്താം കേരള രാഷ്ട്രീയ സമ്മേളനത്തിൽ ഉപയോഗിക്കുന്നതിനാണ് ഉച്ചഭാഷിണിക്കായി പലയിടത്തും അന്വേഷിച്ചത്. മദിരാശിയിലേക്കടക്കം ആളെയയച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് മുംബൈയിൽനിന്നാണ് കണ്ണൂരിലേക്ക് ആദ്യമായി ഉച്ചഭാഷിണിയെത്തിക്കുന്നത്. ഉപയോഗിക്കാൻ പഠിച്ചതിനുശേഷമാണ് ബർലിൻ യന്ത്രം കണ്ണൂരിലെത്തിക്കുന്നത്. ബോംബെ വഴി ട്രെയിൻ മാർഗം മദിരാശിയിലെത്തിച്ചു. അവിടെനിന്ന് കോഴിക്കോേട്ടക്കും തുടർന്ന് കണ്ണൂരിലുമെത്തിച്ചു. രണ്ടു മൈക്കിെൻറ ഭാഗങ്ങൾ പാർട്ടി ഒാഫിസിലെ ഒരു വലിയ മുറിയിലാണ് ഒതുക്കിവെച്ചിരുന്നത്. ആംപ്ലിഫയറും ബാറ്ററിയും വലിയ മരപ്പെട്ടിയിലാണ് സൂക്ഷിക്കുക.
മൈക്ക് ഒരിടത്തുനിന്ന് മെറ്റാരിടത്തേക്ക് ചുമന്നു വേണം കൊണ്ടുപോകാൻ. മൈക്കിെൻറ യന്ത്രഭാഗങ്ങൾ ചുമന്നുകൊണ്ടുപോകാൻ നിശ്ചയിക്കുന്നത് വലിയ പരിഗണനയായാണ് പാർട്ടി പ്രവർത്തകർ കണ്ടത്. പാർട്ടി സംസ്ഥാന സെക്രട്ടറി പി.കൃഷ്ണപിള്ള തന്നെ ബാറ്ററി ചുമന്ന് നടക്കാറുണ്ട്.
മൊറാഴക്കേസിൽ വധശിക്ഷക്കു വിധിച്ച കെ.പി.ആർ ഗോപാലൻ പിന്നീട് ജയിൽമോചിതനായി. കൊലക്കയറിൽനിന്ന് രക്ഷപ്പെട്ട കെ.പി.ആറിന് നാട്ടിലെമ്പാടും ആവേശകരമായ സ്വീകരണം പാർട്ടി പ്രവർത്തകർ ഒരുക്കി. സ്വീകരണ യോഗങ്ങളിൽ മൈക്കുമായി പോകേണ്ട ഉത്തരവാദിത്തം ബർലിനായിരുന്നു. എ.കെ.ജിയുടെ പ്രസംഗ വേദികളിലും ഉച്ചഭാഷിണിയുമായി അനുഗമിക്കേണ്ട പാർട്ടി ചുമതല അദ്ദേഹത്തിേൻറതായി. പിന്നീട് നേതാക്കളുടെ പ്രസംഗം പത്രങ്ങൾക്കുവേണ്ടി എഴുതി നൽകാൻ തുടങ്ങി.
അങ്ങനെ ബർലിൻ 'മൈക്ക് ഒാപറേറ്റർ കം റിപ്പോർട്ടറായി'. മിക്കയിടങ്ങളിലും പൊതുയോഗങ്ങൾക്കുനേരെ പൊലീസിെൻറയും പ്രതിയോഗികളുടെയും ആക്രമണങ്ങളുണ്ടായതും ബർലിൻ തെൻറ ആത്മകഥയിൽ വിവരിക്കുന്നു. മൈക്കിനുനേരെയും ആക്രമണം പതിവായിരുന്നു. ബർലിനും സഹായികളും ഏറെ പണിപ്പെട്ടാണ് ഇവ സംരക്ഷിച്ചുപോന്നത്.
പലപ്പോഴും കാര്യമായ കേടുപാടുകൾ പറ്റുമായിരുന്നു. പിന്നീട് മൈക്ക് കണ്ണൂരിൽനിന്ന് ആലപ്പുഴയിലേക്കും എറണാകുളത്തേക്കും കൊണ്ടുപോയി. അവിടെനിന്ന് വിമാനമാർഗം തിരുവനന്തപുരത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.