കോട്ടയം: കോട്ടയം പ്രസ് ക്ലബിന്‍റെ പ്രഥമ സഞ്ജയ് ചന്ദ്രശേഖര്‍ പുരസ്‌കാരം മാധ്യമം ദിനപത്രം കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ പി.ജസീലക്ക് ലഭിക്കും. മാധ്യമം ദിനപത്രത്തില്‍ 2020 ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ടു വരെ പ്രസിദ്ധീകരിച്ച അവസാനിക്കാത്ത ഇര ജീവിതങ്ങള്‍ എന്ന പരമ്പരയാണ് ജസീലയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം സഞ്ജയ് ചന്ദ്രശേഖറിന്‍റെ 50ാം ജന്മവാര്‍ഷിക ദിനമായ ജൂലൈ 17 ന് കോട്ടയം പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമ്മാനിക്കും.കേരളത്തില്‍ പെരുകി വരുന്ന ലൈംഗിക അതിക്രമങ്ങളില്‍ ഇരയാകുന്ന കുടുംബങ്ങള്‍ ആയുഷ്‌കാലം നേരിടുന്ന ദുരവസ്ഥയിലേക്ക് നടത്തിയ അന്വേഷണം പരമ്പരയെ മികവുറ്റതാക്കിയതായി ജൂറി വിലയിരുത്തി. മലയാള മനോരമയിലെ വി.ആര്‍.പ്രതാപ്, മാതൃഭൂമി ദിനപത്രത്തിലെ അനു എബ്രഹാം എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
മലയാള മനേരമയില്‍ 2020 നവംബര്‍ 18 മുതല്‍ 21 വരെ പ്രസിദ്ധീകരിച്ച കേരളം ഒരു കടംകഥ എന്ന പരമ്പരയാണ് വി.ആര്‍.പ്രതാപിനെ ജൂറി പരാമര്‍ശത്തിന് അര്‍ഹനാക്കിയത്.മാതൃഭൂമിയില്‍ 2020 ഓഗസ്റ്റ് 7 മുതല്‍ 13 വരെ പ്രസിദ്ധീകരിച്ച മിന്നുന്നതെല്ലാം ചാരിറ്റി അല്ല എന്ന പരമ്പരയാണ് അനു എബ്രഹാമിനെ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.