തൃശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്ച പതാക ഉയരും. വിവിധ കേന്ദ്രങ്ങളിൽനിന്ന് ആരംഭിച്ച പതാക, കൊടിമര, ഛായാചിത്ര ജാഥകൾ വൈകീട്ട് തൃശൂർ പടിഞ്ഞാറെക്കോട്ട ലീഡർ സ്ക്വയറിൽ സംഗമിക്കും. ലീഡർ സ്ക്വയറിൽ പുഷ്പാർച്ചന നടത്തിയശേഷം ഇരുചക്ര വാഹന റാലിയായി എം.ജി റോഡ് വഴി സ്വരാജ് ചുറ്റി തെക്കേഗോപുരനടയിൽ സമാപിക്കും
. തുടർന്ന് സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പതാക ഉയർത്തും. രക്തസാക്ഷി ഛായാചിത്രവും ദീപശിഖയും ഇതിനോട് ചേർന്ന് തന്നെ സ്ഥാപിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരാണ് ജാഥകൾ നയിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച പതാക ജാഥക്ക് കെ.എസ്. ശബരിനാഥനും എസ്.എം. ബാലുവും മൂവാറ്റുപുഴയിൽനിന്ന് ആരംഭിച്ച കൊടിമര ജാഥക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ, എസ്.ജെ. പ്രേം രാജ് എന്നിവരും കാസർകോട്ടുനിന്ന് ആരംഭിച്ച ഛായാചിത്ര ജാഥക്ക് റിജിൽ മാക്കുറ്റിയും റിയാസ് മുക്കോളിയും നേതൃത്വം നൽകുന്നു.
ജാഥാസംഗമം യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.