നിരവധി തവണ ദുബൈ വിമാനത്തിന്‍റെ സമയം മാറ്റി, ഒടുവിൽ റദ്ദാക്കി; കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം

കരിപ്പൂർ: നിരവധി തവണ സമയം മാറ്റിയ വിമാനം ഒടുവിൽ റദ്ദാക്കി, കോഴിക്കോട്​ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ശനിയാഴ്​ച ദുബൈയി​േലക്ക്​ സർവിസ്​ നടത്തേണ്ടിയിരുന്ന സ്​പൈസ്​ ജെറ്റി​െൻറ വിമാനമാണ്​ നിരവധി തവണ സമയം മാറ്റിയതിന്​ ശേഷം റദ്ദാക്കിയത്​. അതിനിടെ, ഞായറാഴ്​ചയിലെ ദുബൈ സർവിസ്​ തിങ്കളാഴ്​ചയിലേക്ക്​ പുനഃക്രമീകരിച്ചു.

ശനിയാഴ്​ച പുലർച്ച 1.30ന്​ പുറപ്പെടുമെന്നാണ്​ ആദ്യം യാത്രക്കാരെ അറിയിച്ചത്​. എന്നാൽ, അത്​ യാത്രക്കാരെ മുൻകൂട്ടി അറിയിച്ച്​ സമയം മാറ്റി. വൈകീട്ട്​ 7.05ന് ​ പുറപ്പെടുമെന്നായിരുന്നു​ അറിയിച്ചത്​. ഈ വിമാനത്തിൽ പുറപ്പെടാൻ എത്തിയ യാത്രക്കാരോടാണ്​ വിമാനം വീണ്ടും സമയം മാറ്റിയിട്ടുണ്ടെന്നും ഞായറാഴ്​ച രാവിലെ എട്ടിന്​ പുറപ്പെടുമെന്നുമായിരുന്നു മറുപടി.

ഇതനുസരിച്ച്​ ഞായറാഴ്​ച എത്തിയപ്പോൾ ആദ്യം രാവിലെ 11നും പിന്നീട്​ ഉച്ചക്കും പുറപ്പെടുമെന്ന്​ വിമാനകമ്പനി അധികൃതർ അറിയിച്ചു. ഒടുവിൽ വൈകീട്ടാണ്​ വിമാനം റദ്ദായതായി അറിയിച്ചത്​. ഇതോടെ, യാത്ര മുടങ്ങിയവർ വിമാനകമ്പനിക്ക്​ മുന്നിൽ പ്രതിഷേധിച്ചു.

സാ​േങ്കതിക തകരാറിനെ തുടർന്ന്​ വിമാനം ഡൽഹിയിലാണെന്ന്​ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്​. വിവിധയിടങ്ങളിൽനിന്ന്​ എത്തിയ 130ഒാളം പേരുടെ യാത്രയാണ്​ മുടങ്ങിയത്​. വിമാനം വൈകിയതിനെ തുടർന്ന്​ താമസ സൗകര്യമോ നഷ്​ടപരിഹാരമോ മറ്റ്​ സൗകര്യങ്ങളോ ഏർപ്പെടുത്തിയില്ലെന്ന്​ യാത്രക്കാർ പറഞ്ഞു. ടിക്കറ്റ്​ എടുത്തവർ കോവിഡ്​ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിരുന്നു. യാത്ര മുടങ്ങിയതോടെ വീണ്ടും പരിശോധന നടത്തണം. 

Tags:    
News Summary - The flight to Dubai was rescheduled several times and eventually canceled; Passengers protest in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.