Kochi airport

വിമാനം മുടങ്ങി; യാത്രക്കാരുടെ ബഹളം

നെടുമ്പാശ്ശേരി:അബുദാബിയിലേയ്ക്കുള്ള യാത്ര മുടങ്ങിയതിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ പ്രതിഷേധം. തിങ്കളാഴ്ച വൈകീട്ട് 3.45-ന് എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊച്ചിയിൽ നിന്ന് അബുദാബിയിലേയ്ക്ക് പോകേണ്ടിയിരുന്ന യാത്രക്കാരാണ് വിമാനത്താവളത്തിൽ ബഹളം വെച്ചത്.യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പുള്ള കോവിഡ് പരിശോധന ആവശ്യമായതിനാൽ യാത്രക്കാർ ഏറെ നേരത്തെ തന്നെ വിമാനത്താവളത്തിലെത്തിയിരുന്നു.

പരിശോധനകൾ പൂർത്തിയാക്കി ബോർഡിങ് പാസും എടുത്തശേഷമാണ് വിമാനം തകരാറിലാണെന്ന വിവരം യാത്രക്കാർ അറിയുന്നത്.വിമാനം പുറപ്പടാൻ ഒരു മണിക്കൂർ വൈകുമെന്നാണ് എയർഇന്ത്യ എക്‌സ്പ്രസ് അധികൃതർ ആദ്യം അറിയിച്ചത്.രാത്രി പത്തിന് പോകുമെന്ന് പിന്നീട് അറിയിച്ചെങ്കിലും അതും നടന്നില്ല.മാലിയിൽ നിന്നും വന്ന വിമാനം കൊച്ചിയിലെത്തിയപ്പോൾ യന്ത്രതകരാറിലാതിനാലാണ് അബുദാബി സർവീസ് മുടങ്ങിയത്.124 യാത്രക്കാരാണ് ഈ വിമാനത്തിൽ പോകാനെത്തിയിരുന്നത്.ചൊവ്വാഴ്ച പുലർച്ചെ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - The flight was canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.