തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ റേഷൻകാർഡ് ഉടമകൾക്ക് നൽകുന്ന ഭക്ഷ്യ കിറ്റിൽ ശർക്കരയും പപ്പടവുമില്ല. എട്ട് ഇനം സാധനങ്ങളും തുണി സഞ്ചിയുമാണ് ഉണ്ടാവുക. കടല 750 ഗ്രാം, പഞ്ചസാര ഒരുകിലോ, ആട്ട ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, മുളകുപൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ ചെറുപയർ 750 ഗ്രാമം, സാമ്പാർ പരിപ്പ് 250 ഗ്രാം എന്നിവയാണ് ഉണ്ടാവുക.
സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് കിറ്റ് നൽകുക. ഇതുസംബന്ധിച്ച് ഭക്ഷ്യവകുപ്പ് ഉത്തരവിറക്കി. കിറ്റുകൾ തയാറാക്കി റേഷൻ കടകളിൽ എത്തിക്കുന്ന ചുമതല സപ്ലൈകോക്കാണ്. കിറ്റിലെ സാധനങ്ങൾ ലഭ്യമല്ലെങ്കിൽ ഇനങ്ങളിൽ മാറ്റം വരുത്താൻ സപ്ലൈകോ എം.ഡിക്ക് അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.