തൃശൂർ: പാമ്പ് കടിയേറ്റാല്‍ ചികിത്സക്ക് വനംവകുപ്പിൽനിന്ന് ലഭിക്കുക ഒരുലക്ഷം രൂപ വരെ. ഇതിനായി ആശുപത്രി ചെലവുകളുമായി ബന്ധപ്പെട്ട ബില്ലുകളും രേഖകളും സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിച്ചാൽ മതി. 2018 ഏപ്രിൽ അഞ്ചിലെ സർക്കാർ ഉത്തരവ് നമ്പർ 17/2018 (വനം) പ്രകാരമാണ് വന്യജീവി ആക്രമണം മൂലം പരിക്കേറ്റയാൾക്ക് ചികിത്സക്ക് ചെലവായ തുക പരമാവധി ഒരുലക്ഷം രൂപ വരെയാക്കി നിജപ്പെടുത്തിയത്. പട്ടിക വർഗത്തിൽപെട്ടവർക്ക് ഉയർന്ന തുക പരിധിയില്ല.
ചികിത്സ നടത്തിയ രജിസ്റ്റേർഡ് മെഡിക്കൽ ഓഫിസർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. പാമ്പ് കടിയേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ ധനസഹായം രണ്ടുലക്ഷം രൂപ വരെയും ലഭിക്കും.
അപേക്ഷ സമർപ്പിക്കുന്ന തീയതി വരെ ഉള്ള ബില്ലുകൾ, ആശുപത്രിയിൽ പോകാൻ ഉപയോഗിച്ച് വണ്ടിയുടെ ട്രിപ്ഷീറ്റ് എന്നിവയും പരിക്കേറ്റയാളുടെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജ്, ഡിസ്ചാർജ് സമ്മറി, പാമ്പ് കടിച്ചതാണെന്നുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെ അപേക്ഷ നൽകണം. എല്ലാ ബില്ലിലും ചികിത്സിച്ച ഡോക്ടറുടെ ഒപ്പും സീലും വേണം. എല്ലാ ബില്ലുകളുടെയും യഥാർഥ കോപ്പി ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ സമർപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.