കോട്ടയം: എം.സി റോഡില്‍ സ്വകാര്യ ചാനല്‍ വാര്‍ത്തസംഘത്തിന് നേരേ വ്യാജത്തോക്ക് ചൂണ്ടി അക്രമി സംഘത്തിെൻറ ഭീഷണി.മദ്യലഹരിയില്‍ കാറിലെത്തിയ അക്രമിസംഘം കാറുകള്‍ തമ്മില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഭീഷണിപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെട്ടികുന്ന് സ്വദേശി ജിതിന്‍ സുരേഷ് (31) കൊല്ലം സ്വദേശി അജേഷ് എസ്. (37) എന്നിവരെ ചിങ്ങവനം പൊലീസ് പിടികൂടി.
ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ നാട്ടകം സിമന്‍റ് കവലയിലായിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചാനല്‍സംഘത്തിെൻറ കാറിന് നേരെ ഇടറോഡില്‍നിന്ന് പിന്നോട്ട് എടുത്ത അക്രമി സംഘത്തിെൻറ കാര്‍ എത്തുകയായിരുന്നു.
ഇതോടെ കാറിനുള്ളില്‍ ഉണ്ടായിരുന്നയാള്‍ ചാടിയിറങ്ങി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചിങ്ങവനം എസ്.എച്ച്.ഒ ടി.ആര്‍ ജിജുവിനെ ചാനല്‍സംഘം വിവരമറിയിച്ചു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ മറിയപ്പള്ളി ക്ഷേത്രം ഭാഗത്തുനിന്ന് ചാനല്‍സംഘം തന്നെ കാര്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വീട്ടിനുള്ളില്‍ കയറി അക്രമിസംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവരുടെ തലയിണക്കടിയില്‍നിന്നും 'തോക്കും' കണ്ടെത്തി. എന്നാല്‍, വിശദപരിശോധനയില്‍ ഇതു തോക്കിന്‍റെ രൂപത്തിലെ സിഗരറ്റ് ലൈറ്ററാണെന്ന് വ്യക്തമാകുകയായിരുന്നു. കാഴ്ചയിലും തൂക്കത്തിലുമൊക്കെ യഥാര്‍ഥ തോക്കുപോലെ തോന്നിക്കുന്നതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.