തൃശ്ശൂര്‍ കൈപ്പമംഗലത്ത് മയക്കുമരുന്ന് വിതരണം ചെയ്യേണ്ട വിദ്യാർഥികളുടെ ലിസ്റ്റുമായി ലഹരി വിൽപന സംഘം പിടിയിൽ. ചെന്ത്രാപിന്നി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘമാണ് ഇത്. സംഘത്തില്‍ നിന്നും 15.2 ഗ്രാം എം.ഡി.എം.എയും എക്സൈസ് കണ്ടെടുത്തു. ബൈക്ക് വെട്ടിച്ചു കടന്നുകളയുന്നതിനിടെ പ്രതികളെ പിന്തുടര്‍ന്നാണ് പിടികൂടിയത്.
പ്രതികളില്‍ നിന്നും 250ലേറെ വിദ്യാര്‍ഥികളുടെ പേരുകളടങ്ങുന്ന ലിസ്റ്റും എക്സൈസ് കണ്ടെടുത്തു. കടമായി ലഹരി നൽകിയവരുടെ ലിസ്റ്റ് ആണിതെന്നും കോളജ് വിദ്യാര്‍ഥികളാണിവരെന്നുമാണ് എക്‌സൈസ് പറയുന്നത്. പതിനേഴിനും 25നും വയസിന് ഇടയിൽ പ്രായമുള്ള വിദ്യാർഥികളുടെ പേരാണ് ലിസ്റ്റിലുള്ളത്. തൃശ്ശൂര്‍ നഗരപരിധിയിലെയും തീരമേഖലയിലെയും വിദ്യാര്‍ഥികളാണ് എം.ഡി.എം.എ ഉപയോഗിക്കുന്ന ലിസ്റ്റിലുള്ളവരെന്നും എക്സൈസ് അറിയിച്ചു. ലിസ്റ്റിൽ പെൺകുട്ടികളുടെ പേരും ഉൾപെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.