യുവതിയെ ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ

പാലാ: കോടതിമുറ്റത്ത് യുവതിയെ ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. പൊൻകുന്നം സ്വദേശി ടിജോ വർഗീസാണ് (42) പിടിയിലായത്. പാലാ സ്റ്റേഷനിൽ പ്രതിക്കെതിരെ യുവതി നൽകിയ ലൈംഗിക പീഡനക്കേസ് നിലനിൽക്കെയാണ് ജാമ്യത്തിലിറങ്ങിയ പ്രതി കുടുംബകോടതിയുടെ മുറ്റത്തുവെച്ച് യുവതിയെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

യുവതി പാലാ സ്റ്റേഷനിൽ പരാതി നല്‍കി. പാലാ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ എം.ഡി. അഭിലാഷ് , എ.എസ്.ഐ ബിജു കെ. തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - The girl was threatened: Accused in arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.