സംവരണ വിഷയത്തിൽ ലീഗ് സമരം ചെയ്തോട്ടെ; ഗവൺമെന്റ് പറയുന്നത് നടപ്പാക്കും -മുഖ്യമന്ത്രി

മലപ്പുറം: മുസ്‍ലിം സംവരണവിഷയത്തിൽ സർക്കാർ വ്യക്തത വരുത്തിയതാണെന്നും മുസ്‍ലിം  ലീഗ് സമരം ചെയ്താലും ഗവൺമെന്റ് പറയുന്നതാണ് നടപ്പിലക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ആരുടെയും സംവരണം കവരില്ലെന്ന് സർക്കാർ വ്യക്തമാക്കിയതാണ്. ഭിന്നശേഷി സംവരണത്തിന്റെ പേരിൽ മുസ്‍ലിം സംവരണം വെട്ടിക്കുറച്ച് സർക്കാർ നൽകിയ ഉത്തരവ് പിൻവലിക്കുമോ എന്ന ചോദ്യത്തിന് ആരുടെയും സംവരണം കവരില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു വ്യക്തമാക്കി. വിഷയത്തിൽ സർക്കാറിന്റെ വാക്കിനെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് ലീഗ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇതു ചൂണ്ടിക്കാട്ടിയപ്പോഴാണ് അവർ വിശ്വസിച്ചാലും ഇല്ലെങ്കിലും സർക്കാർ പറയുന്നത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. നവകേരളസദസ്സിന്റെ ഭാഗമായി മലപ്പുറത്ത് പ്രഭാതസദസ്സിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. പ്രതിപക്ഷ എം.എൽ.എമാർ പ​ങ്കെടുത്താലും ഇല്ലെങ്കിലും പ്രതീക്ഷിച്ചതിലേറെ ജനങ്ങൾ നവകേരളസദസ്സിലേക്ക് എത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.   

Tags:    
News Summary - The government has clarified the issue of Muslim reservation - Chief Minister Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.