പി.പി.ഇ കിറ്റിന് 273 രുപ, മാസ്കിന് 3.90; അവശ്യവസ്​തുക്കൾക്ക്​ സർക്കാർ വില നിശ്​ചയിച്ചു

തിരുവനന്തപുരം: മെഡിക്കൽ അവശ്യവസ്‌തുക്കൾക്ക് സംസ്ഥാന സർക്കാർ വില നിശ്ചയിച്ചു. അമിതവില ഈടാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നതും കരിഞ്ചന്തയും​ ഒഴിവാക്കാനാണ്​ അവശ്യ വസ്‌തു നിയമപ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചത്​. മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധത്തിന് വേണ്ട മാസ്ക്, ​​ഗ്ലൗസ്, പി.പി.ഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വിലയാണ് നിശ്ചയിച്ചത്.

വിവിധ വസ്​തുക്കളുടെവില:

പി.പി.ഇ കിറ്റ്​ 273 രൂപ

എന്‍. 95 മാസ്ക്​ 22 രൂപ

ട്രിപ്പിള്‍ ലെയര്‍ മാസ്ക്​ 3.90 രൂപ

ഫേസ് ഷീല്‍ഡ്​ 21 രൂപ

ഡിസ്പോസിബിള്‍ ഏപ്രൺ 12 രൂപ

സര്‍ജിക്കല്‍ ഗൗൺ 65 രൂപ

പരിശോധനാ ഗ്ലൗസ്​ 5.75 പൈസ

ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലി 192 രൂപ, 200 മില്ലി 98 രൂപ, 100 മില്ലി 55 രൂപ

സ്റ്റിറയില്‍ ഗ്ലൗസ്​ ജോഡി 15 രൂപ

എൻ.ആര്‍.ബി മാസ്ക്​ 80 രൂപ

ഓക്സിജന്‍ മാസ്ക്​ 54 രൂപ

ഹ്യുമിഡിഫയറുള്ള ഫ്ളോമീറ്റർ 1520 രൂപ

ഫിംഗര്‍ടിപ്പ് പള്‍സ് ഓക്സിമീറ്റർ 1500 രൂപ

Tags:    
News Summary - The government has fixed the price of PPE kit at Rs 273

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.