തിരുവനന്തപുരം: കുടുംബശ്രീക്കാർക്ക് സർക്കാർ പണം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പണം നൽകാതെ സർക്കാർ കബളിപ്പിക്കുകയാണ്. ഈ വിഷയത്തിൽ യാതൊരു ന്യായീകരണവും സർക്കാറിന് പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടിഘോഷിക്കപ്പെട്ട ജനകീയാസ്രൂതണത്തിന്‍റെ ഭാഗമായി തുടങ്ങിയ കുടുംബശ്രീ ഹോട്ടലുകൾക്ക് പണം നൽകിയില്ല എന്നത് യാഥാർഥ്യമാണെന്നും അത് ആദ്യം അംഗീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
‘കേരളീയം’ പിരിവിനായി ജി.എസ്.ടി ഇന്‍റലിജൻസ് വിഭാഗം അഡീ. കമീഷണറെ നിയോഗിച്ചതിൽ സർക്കാർ ഉത്തരം പറയണം. കേരള ഫിനാൻഷ്യൽ കോഡ് അനുസരിച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥനും പണപ്പിരിവ് നടത്താൻ പാടില്ല. ഏറ്റവും കൂടുതൽ സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയതിന് കമീഷണർക്ക് മുഖ്യമന്ത്രി പാരിതോഷികം നൽകിയെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.