കെട്ടിട നികുതി ഇളവ് വേണമെന്ന സാബു എം ജേക്കബിന്റെ ആവശ്യം സർക്കാർ തള്ളി

ഒറ്റത്തവണ കെട്ടിട നികുതി ഇളവ് വേണമെന്ന ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്റെ ആവശ്യം റവന്യു വകുപ്പ് തള്ളി. കിഴക്കമ്പലത്തെ കെട്ടിടത്തിന് നികുതിയിളവ് വേണമെന്നായിരുന്നു സാബു എം ജേക്കബിന്റെ ആവശ്യം.എന്നാൽ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണാണ് ഈ കെട്ടിടമെന്നും ജനങ്ങളിൽ നിന്നും പണം ഈടാക്കിയാണ് ഭക്ഷ്യ വസ്തുക്കൾ നൽകുന്നതെന്നും അതിനാൽ നികുതി ഇളവ് നൽകാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി.

കുന്നത്തുനാട് താലൂക്കിൽ കിഴക്കമ്പലം വില്ലേജിൽ ബ്ലോക്ക് ഇരുപത്തഞ്ചിൽ സ്ഥിതി ചെയ്യുന്നതാണ് ഈ കെട്ടിടം. സാബു സർക്കാറിനെ സമീപിച്ചതിന് പിന്നാലെ കുന്നത്തുനാട് തഹസിൽദാർ സ്ഥലം സന്ദർശിച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

അരി, പഞ്ചസാര, പച്ചക്കറി, പഴവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണാണ് ഈ കെട്ടിടം. പ്രദേശവാസികളിൽ നിന്നും നിശ്ചിത തുക ഈടാക്കി വിൽപ്പന നടത്തുന്നുണ്ടെന്നും അതുകൊണ്ട് തന്നെ കെട്ടിട നികുതിയിളവ് നൽകേണ്ടതില്ലെന്നുമാണ് തഹസിൽദാർ റിപ്പോർട്ട് നൽകിയത്. 50 ശതമാനത്തോളം വിലയാണ് ഭക്ഷ്യ വസ്തുക്കൾക്ക് ട്വിന്റി ട്വിന്റി ഈടാക്കുന്നത്. എന്നാൽ, ഇത് സൗജന്യമായി നൽകുന്നതായി കണക്കാക്കാനാകില്ലെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് റവന്യുവകുപ്പ് സാബു എം ജേക്കബിന്‍റെ ആവശ്യം തള്ളിയത്. 

Tags:    
News Summary - The government rejected Sabu M Jacob's demand for building tax reduction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.