ഗവർണറും സർക്കാരും ചേർന്ന് ജനങ്ങളെ കളിയാക്കുന്നു -പി.കെ. കുഞ്ഞാലിക്കുട്ടി

ന്യൂഡൽഹി: കേരള ഗവർണറും സർക്കാരും ചേർന്ന് ജനങ്ങളെ കളിയാക്കുകയാണെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തിൽ നടക്കുന്നത് ഗവർണർ-സർക്കാർ നാടകമാണെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർക്കും സർക്കാരിനും രാഷ്ട്രീയ താൽപര്യമാണുള്ളത്. ഗവർണർ പദവിക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിക്കുന്നു. ഇതെല്ലാം യു.ഡി.എഫിന് അനുകൂലമായി മാറുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ഗവർണറെയും ഉൾപ്പെടുത്തി ഭരണം എങ്ങനെ മുന്നോട്ടു പോകാമെന്ന് യു.ഡി.എഫ് കാണിച്ചു കൊടുത്തിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി ഭരണയന്ത്രത്തിന്‍റെ ദുരുപയോഗം ഇപ്പോൾ ജനങ്ങൾ നോക്കികാണുകയാണ്. നവകേരള സദസിന്‍റെ നടക്കുമ്പോൾ തന്നെ വിദ്യാർഥി സമരവും നടത്തുന്നു.

ബി.ജെ.പിക്കാരുടെ അകമ്പടിയോടെ ഗവർണർ തെരുവിൽ ജാഥ നടത്തുന്നു. ജനങ്ങളെ കളിയാക്കുന്ന ഏർപ്പാടാണിത്. പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഇരുവരും ഷോ കാണിക്കുകയാണ്. ഗവർണറുടെ അമിതാധികാരത്തിനെതിരെ സർക്കാറിനെ യു.ഡി.എഫ് പിന്തുണ നൽകിയിട്ടുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Tags:    
News Summary - The governor and the government are making fun of the people -P.K. Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.