ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി ബജറ്റ് സമ്മേളനം

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭയുടെ ബജറ്റ് സമ്മേളനം നടത്താൻ തീരുമാനം. മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിയമസഭ അനിശ്ചതകാലത്തേക്ക് പിരിഞ്ഞെന്ന് ഗവർണറെ അറിയിക്കില്ല. കഴിഞ്ഞ ദിവസം അവസാനിച്ച സമ്മേളനത്തിന്റെ തുടർച്ചയായി ബജറ്റ് സമ്മേളനം നടത്തും. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആയിരിക്കും സമ്മേളനം തുടങ്ങുക.

സ​ർ​ക്കാ​ർ-​ഗ​വ​ർ​ണ​ർ ഭി​ന്ന​ത തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ഭാ സ​മ്മേ​ള​നം പി​രി​ച്ചു​വി​ടാ​തി​രി​ക്കു​ക​യും ഇ​പ്പോ​ഴ​ത്തെ സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ചേ​ർ​ന്ന്​ ബ​ജ​റ്റ്​ അ​വ​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​ലോ​ച​ന സ​ർ​ക്കാ​റി​ൽ നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ അന്തിമ തീരുമാനമുണ്ടായിരിക്കുന്നത്.

നേരത്തെ ഗവർണറെ കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റികളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബിൽ നിയമസഭ പാസാക്കിയിരുന്നു. ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ പ​ങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അറിയിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - The Governor's policy announcement was avoided in the budget session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.