ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് പ്രാഥമിക സ്ഥാനാർഥി നിർണയം അടക്കമുള്ള ചുമതലകളുമായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ നേതൃത്വത്തിൽ 40 അംഗ തെരഞ്ഞെടുപ്പു സമിതി ഹൈകമാൻഡ് പ്രഖ്യാപിച്ചു.
എ.കെ. ആൻറണി, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, വയലാർ രവി എന്നിവർക്കു പുറമെ സമിതിയിലെ മറ്റ് അംഗങ്ങൾ: കെ. മുരളീധരൻ, വി.എം. സുധീരൻ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, പി.സി. ചാക്കോ, എം.എം. ഹസൻ, െബന്നി ബഹനാൻ, പി.ജെ. കുര്യൻ, പി.പി തങ്കച്ചൻ, ശശി തരൂർ, കെ.വി. തോമസ്, എം.കെ. രാഘവൻ, അടൂർ പ്രകാശ്, വി.ഡി. സതീശൻ, ടി.എൻ. പ്രതാപൻ, ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, വി.എസ്. ശിവകുമാർ, എ.പി. അനിൽകുമാർ, ജോസഫ് വാഴക്കൻ, പി.സി. വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, പന്തളം സുധാകരൻ, രമ്യ ഹരിദാസ്, ലാലി വിൻസൻറ്, വി.ടി. ബൽറാം, റോജി എം. ജോൺ, ടി. സിദ്ദീഖ്, വിദ്യ ബാലകൃഷ്ണൻ.
പോഷക സംഘടന നേതാക്കളായ ഷാഫി പറമ്പിൽ, കെ.എം. അഭിജിത്, ലതിക സുഭാഷ്, അബ്ദുൽ സലാം എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു മുൻനിർത്തി എ.ഐ.സി.സി ഗവേഷണ വിഭാഗത്തിനു കീഴിൽ ദേശീയ കോഓഡിനേറ്റർമാരെയും നിയമിച്ചു. കേരളത്തിെൻറ ചുമതല മഹേഷ്മൂർത്തി ലെനി എസ്. ജാദവിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.