മുൻ വി.സി സിസ തോമസിന് ആശ്വാസം; സർക്കാറിന്‍റെ കാരണംകാണിക്കാൽ നോട്ടീസും തുടർ നടപടികളും റദ്ദാക്കി

കൊച്ചി: കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ സിസ തോമസിനെതിരായ സംസ്ഥാന സർക്കാർ നടപടി ഹൈകോടതി റദ്ദാക്കി. സർക്കാർ നൽകിയ കാരണം കാണിക്കാൽ നോട്ടീസും തുടർ നടപടികളുമാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. സർക്കാറിന്‍റെ പ്രതികാര നടപടികൾ സർവീസിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി സിസ തോമസ് നൽകിയ ഹരജിയിലാണ് കോടതി വിധി.

സർക്കാറിന്‍റെ അനുമതിയില്ലാതെ സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല ഏറ്റെടുത്ത നടപടി ചൂണ്ടിക്കാട്ടിയാണ് സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതിനെതിരെ സിസ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. നടപടികളുമായി മുന്നോട്ടു പോകാനാണ് സർക്കാറിന് ട്രൈബ്യൂണൽ നൽകിയ നിർദേശം. തുടർന്നാണ് സിസ ഹൈകോടതിയിൽ ഹരജി നൽകിയത്.

സാങ്കേതിക സർവകലാശാല വി.സിയായിരുന്ന രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെ തുടർന്ന് ചാൻസലർ കൂടിയായ ഗവർണർ യു.ജി.സി ചട്ടപ്രകാരം സിസ തോമസിനെ വൈസ് ചാൻസലറായി നിയമിച്ചത്. ഇതിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിച്ചു. എന്നാൽ, നിയമനം നിയമപരമെന്നാണ് കോടതി വിധിച്ചത്.

Tags:    
News Summary - The High Court quashed the notice and further proceedings if the government showed cause against former VC Sisa Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.