കൊച്ചി: മൂന്നാർ അടക്കം പ്രദേശങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ല കലക്ടറെ ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കാനുള്ള തീരുമാനം ഹൈകോടതി തടഞ്ഞു.
ഒഴിപ്പിക്കൽ നടപടികൾ താളംതെറ്റാതിരിക്കാൻ കലക്ടറെ മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ കഴിഞ്ഞയാഴ്ച കോടതി ഉത്തരവിട്ടിരുന്നു.
ചൊവ്വാഴ്ച ഹരജികൾ വീണ്ടും പരിഗണിക്കവെ, കലക്ടർക്ക് തെരഞ്ഞെടുപ്പ് ചുമതല നൽകുന്ന കാര്യം പുനഃപരിശോധിക്കാൻ സമയം വേണമെന്ന ആവശ്യമാണ് സർക്കാർ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നടപടി വൈകിപ്പിക്കാനാവില്ലെന്ന് വിലയിരുത്തിയ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കലക്ടറെ മാറ്റുന്നത് തടഞ്ഞ് ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.