തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽ മല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് മന്ത്രിസഭ യോഗം അംഗീകാരം നൽകിയത്.
രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് പദ്ധതിയിലുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് വീടുകളുടെ നിർമാണ ചുമതല. കിഫ്കോണിനാണ് നിർമാണത്തിന്റെ മേൽനോട്ടം. മൂന്നരയ്ക്ക് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങൾ വിശദീകരിക്കും.
പുനരധിവസത്തിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഉടൻ തുടങ്ങും. 50 വീടുകളിൽ കൂടുതൽ നിർമിക്കാമെന്ന് വാഗ്ദാനം നൽകിയവരെയാണ് ആദ്യഘട്ടത്തിൽ കാണുക. കര്‍ണാടക സര്‍ക്കാറിന്‍റെയും രാഹുൽ ഗാന്ധിയുടേയും പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. മുസ്‍ലിം ലീഗ്, ഡി.വൈ.എഫ്.ഐ സംഘടനകളേയും കൂടിക്കാഴ്ചക്ക് വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ് കൂടിക്കാഴ്ച നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.