യു. പ്രതിഭ എം.എൽ.എയെ പിന്തുണച്ചും സി.പി.എമ്മിനെ വിമർശിച്ചും ബിപിൻ സി. ബാബു

ആലപ്പുഴ: മകനെ കഞ്ചാവ് കേസിൽ പിടികൂടിയ സംഭവത്തിൽ യു. പ്രതിഭ എം.എൽ.എക്ക് പിന്ത​ുണയ​ുമായി അടുത്തിടെ സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന ബിപിൻ സി. ബാബു. എം.എൽ.എയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ബിപിൻ സി. ബാബു. ഫേസ് ബുക്കി​െലഴുതിയ കുറിപ്പിലൂടെയാണ് പിന്തുണ അറിയിച്ചത്. ബി.ജെ.പി സംസ്ഥാന സമിതി അംഗമാണിപ്പോൾ ബിപിൻ സി. ബാബു. 

പ്രിയമുള്ളവരേ രണ്ട് ദിവസം ആയി ദൃശ്യ മാധ്യമങ്ങളിലൂടെ ഒരു അമ്മയേയും മകനേയും തേജോവധം ചെയ്ത് കൊണ്ട് ഇരിക്കുകയാണ്. ഒൻപത് കുട്ടികളുടെ ഭാവി ആണ് ഇതിൽ കൂടെ നിങ്ങള് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെ അവരുടെ കുടുംബാംഗങ്ങളുടെയും മാനസിക അവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നാണ് ബിപിൻ സി. ബാബു ചോദിക്കുന്നു. 

കുറിപ്പ് പൂർണരൂപത്തിൽ

പ്രിയമുള്ളവരേ രണ്ട് ദിവസം ആയി ദൃശ്യ മാധ്യമങ്ങളിൽ കൂടെ ഒരു അമ്മയേയും മകനേയും തേജോവധം ചെയ്ത് കൊണ്ട് ഇരിക്കുകയാണ്. ഒൻപത് കുട്ടികളുടെ ഭാവി ആണ് ഇതിൽ കൂടെ നിങ്ങള് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെ അവരുടെ കുടുംബാംഗങ്ങളുടെയും മാനസിക അവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ ?

കുഞ്ഞുങ്ങളുടെ കയ്യിൽ നിന്ന് തെറ്റുകൾ സംഭവിചിട്ടുണ്ടേൽ തന്നെ ഒരു അമ്മ എന്ന നിലയിൽ അവരുടെ വികാരത്തെ മാനിക്കണം ആയിരുന്നു. അവർ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലും അവർക്ക് പിന്തുണ നൽകിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയം ആണ് . എന്തെങ്കിലും സാഹചര്യത്തിൽ അവരിൽ തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തി അവരെ നല്ലതിലേക്ക് നയിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.നാളെയുടെ വാഗ്ദാനങ്ങൾ ആണ് അവർ. ഇങ്ങനെ ഒരു സാഹചര്യത്തിൽ കൂടെ നിൽക്കേണ്ടവർ പോലും കൂടെ നിന്നില്ല.

Tags:    
News Summary - bipin c babu Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 01:21 GMT