വീടിന് തീപിടിച്ച് കുടുംബാംഗങ്ങൾക്ക് ഗുരുതര പൊള്ളലേറ്റു

ഈരാറ്റുപേട്ട: പൂഞ്ഞാർ 12-ാം വാർഡിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലു പേർക്ക് പൊള്ളലേറ്റു. ചേന്നാട് മുളകുന്നത്ത് അനിലിന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന വണ്ടാനത്ത് മധു, ഭാര്യ ആശ, മകൾ മോനിഷ, മകൻ മനീഷ് എന്നിവർക്കാണ് ഗുരുതര പൊള്ളലേറ്റത്. ഇവരെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. വീടിന് പിന്നിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് രക്ഷപ്പെടുന്നതിനിടെയാണ് കുടുംബാംഗങ്ങൾക്ക് പൊള്ളലേറ്റത്. കെ.എസ്.ഇ.ബി മീറ്റർ ബോക്സിൽ നിന്നാണ് തീപിടിച്ചതെന്ന് പ്രാഥമിക വിവരം.

ഈരാറ്റുപേട്ടയിൽ നിന്നെത്തിയ അഗ്നിശമനസേനയും പ്രദേശവാസികളും ചേർന്നാണ് തീയണച്ചത്. തീപിടിത്തത്തിൽ വീട് പൂർണമായി കത്തിനശിച്ചു. ചേന്നാട് അമ്പലത്തിന് സമീപം ചായക്കട നടത്തുകയാണ് മധു. 

Tags:    
News Summary - The house caught fire and the family members suffered severe burns in kottayam erattupetta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.