നിയമസഭയിലെ ഭരണപക്ഷ-പ്രതിപക്ഷ പോരിനിടെ മുഖ്യമന്ത്രിക്കും ഭരണപക്ഷ എം.എൽ.എമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മന്ത്രി പി.എ മുഹമ്മദ് റിയാസും തമ്മിലുള്ള വാക്പോര് തുടരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രതിഷേധമെന്നാൽ നിയമസഭ തല്ലിത്തകർക്കലല്ലെന്നും ജനങ്ങൾക്ക് വേണ്ടി അതിശക്തമായി വാദിച്ച് സർക്കാരിന് ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ ചോദിക്കലാണെന്നും അദ്ദേഹം കുറിച്ചു. അപ്പുറത്ത് ഒരു അധോലോക നായകനും 98 അടിമകളും, ഇപ്പുറത്ത് ജനത്തിന്റെ നാവായ നേതാവും 40 തീപ്പൊരികളുമാണെന്നും പ്രതിപക്ഷ ശബ്ദത്തിൽ മുട്ടിടിച്ച് സഭ ഇന്നത്തേക്ക് പിരിച്ചുവിട്ട് സർക്കാർ ഓടിയൊളിച്ചെന്നും അദ്ദേഹം പരിഹസിച്ചു.
പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തരവേള റദ്ദാക്കി നിയമസഭ പിരിഞ്ഞിരുന്നു. ഇന്നലെ സഭയിലുണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അവകാശം നിരന്തരം നിഷേധിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ബഹളത്തെ തുടർന്ന് സഭ പിരിയുകയായിരുന്നു.
പ്രതിഷേധമെന്നാൽ നിയമസഭ തല്ലിത്തകർക്കൽ അല്ല, ജനങ്ങൾക്ക് വേണ്ടി അതി ശക്തമായി വാദിച്ച് സർക്കാരിന് ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ ചോദിക്കലാണ്...അപ്പുറത്ത് ഒരു അധോലോക നായകനും 98 അടിമകളും, ഇപ്പുറത്ത് ജനത്തിന്റെ നാവായ നേതാവും 40 തീപ്പൊരികളും...എണ്ണത്തിലല്ല കാര്യം എന്ന് പറയുന്നത് കേട്ടിട്ടില്ലെ...പ്രതിപക്ഷ ശബ്ദത്തിൽ മുട്ടിടിച്ച് സഭ ഇന്നത്തേക്ക് പിരിച്ചു വിട്ടു സർക്കാർ ഓടി ഒളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.