മഞ്ചേരി (മലപ്പുറം): പിഞ്ചുകുഞ്ഞിന്‍റെ കഴുത്തില്‍നിന്നും മാലമോഷ്ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയും ഇപ്പോള്‍ കോഴിക്കോട് ഈങ്ങാപ്പുഴ കാക്കവയലില്‍ താമസക്കാരനുമായ ബഷീര്‍ എന്ന പാറമ്മല്‍ ബഷീര്‍ (46) ആണ് പിടിയിലായത്.
പൂക്കോട്ടൂര്‍ സ്വദേശിയുടെ വീട്ടിൽ വെള്ളം ചോദിച്ചെത്തി വന്ന പ്രതി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിന്‍റെ കഴുത്തില്‍നിന്നും സ്വർണമാല പൊട്ടിച്ച് രക്ഷപ്പെട്ട കേസിലാണ് അറസ്റ്റ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളിലായി മാല പൊട്ടിക്കല്‍, മോഷണം, കവര്‍ച്ച തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് ഇയാൾ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
വളാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കവര്‍ച്ച കേസില്‍ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മുമ്പ് മോഷണക്കേസില്‍ മഞ്ചേരി കോടതിയില്‍ ഹാജരാക്കാന്‍ എസ്കോര്‍ട്ട് വന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഇയാളെ മഞ്ചേരി സി.ജെ.എം കോടതി ശിക്ഷിച്ചിട്ടുണ്ട്.
മഞ്ചേരി െപാലീസ് ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ നാസിറുദ്ദീന്‍ നാനാക്കല്‍, ജെ. ജയ്സണ്‍, എ.എസ്.ഐ സുഭാഷ്, സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് സലീം പൂവത്തി, ജയരാജ്, സുബൈര്‍, ഹരിലാല്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.