കോൺ​ഗ്രസ് തകർന്നാലുണ്ടാകുന്ന ശൂന്യത നികത്താൻ ഇടതുപക്ഷത്തിനാവില്ല -ബിനോയ് വിശ്വം

കൊച്ചി: കോൺ​ഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാകുന്ന ശൂന്യത നികത്താൻ ഇടതുപക്ഷത്തിന് സാധിക്കില്ലെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി. ആ ശൂന്യത നികത്തുന്നത് സംഘ്പരിവാറും അതിന്‍റെ ഫാഷിസ്റ്റ് ആശയങ്ങളുമാണ്. കോൺ​ഗ്രസ് തകർന്നു പോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

കോൺഗ്രസ്‌ രാഷ്ട്രീയത്തിന്‍റെ കാതൽ നെഹ്‌റുവിന്‍റെ രാഷ്ട്രീയമായിരുന്നു. ഇതിൽ കോൺഗ്രസ്‌ പാർട്ടിക്ക് അപചയമുണ്ടായി. കോൺഗ്രസുമായി കേരളത്തിലടക്കം വിയോജിപ്പുണ്ട്. എന്നാൽ, ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പി -ആർ.എസ്.എസ് ഉയർത്തുന്ന വെല്ലുവിളിക്ക് മുമ്പിൽ കോൺ​ഗ്രസ് തകർന്നാൽ ശൂന്യതയുണ്ടാകും. കോൺഗ്രസിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂ. ഇടതുപക്ഷത്തിന് അതിനുള്ള കെൽപ്പില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

കോൺഗ്രസിന് വലിയ പ്രാധാന്യമുള്ള പാർട്ടിയാണ്. വിയോജിപ്പ് ഉണ്ടെങ്കിലും ഇക്കാര്യത്തിൽ തങ്ങൾക്ക് തിരിച്ചറിവുണ്ട്. കോൺഗ്രസ് തകർന്നാൽ സംഘ്പരിവാർ ശക്തികൾ ഇടംപിടിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. കൊച്ചിയിൽ പി.ടി തോമസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - The Left will not be able to fill the void left by the collapse of the Congress - Binoy Viswam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.