തദ്ദേശ സ്ഥാപന ജീവനക്കാരെ ഒരു സീറ്റിൽ മൂന്നു വർഷത്തിലധികം ഇരുത്തില്ല -മന്ത്രി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ ജീവനക്കാരെ തുടർച്ചയായി ഒരേ സീറ്റിൽ മൂന്നു വർഷത്തിലധികം തുടരാൻ അനുവദിക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. നിയമസഭയിൽ കേരള തദ്ദേശ സ്വയംഭരണ പൊതുസർവിസ് ബില്ലിൻമേൽ നടന്ന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ഗ്രാമപഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും ഉൾപ്പെടെ ഇതു ബാധകമായിരിക്കും. പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി തസ്തികകളിലെ ഒഴിവ് ഉടൻ നികത്തുമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റം സംരക്ഷിച്ചുകൊണ്ടായിരിക്കും ബിൽ പ്രകാരമുള്ള ഏകീകരണം നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

ആശ്രയമില്ലാതെ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് വാതിൽപ്പടി സേവനമെത്തിക്കാൻ സന്നദ്ധ സേന രൂപവത്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഫയലുകൾ തീർപ്പുകൽപ്പിക്കുന്നതിനുള്ള തട്ടുകൾ മൂന്നാക്കി കുറച്ചതായും മന്ത്രി പറഞ്ഞു. 

Tags:    
News Summary - The Local Self-Government Public Service Bill referred to the subject committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.