സുഹൃത്തിന്‍റെ അടിയേറ്റ് ചികിത്സയിലിരുന്ന ലോറി ഡ്രൈവർ മരിച്ചു

കൂറ്റനാട്: ബംഗളൂരുവില്‍ സുഹൃത്തുമായുണ്ടായ വാക്കുതർക്കത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോറി ഡ്രൈവർ മരിച്ചു. തൃത്താല ഞാങ്ങാട്ടിരി താഴത്തേതിൽ മുഹമ്മദ് മുബാറക് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം.

കഴിഞ്ഞ നവംബർ നാലിന് രാത്രിയിലാണ് സംഭവം. തമിഴ്നാട്ടിൽനിന്ന് നിന്ന് ബംഗളൂരുവിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന ഹെവി ലോറിയുടെ ഡ്രൈവറായ മുബാറക് ബംഗളൂരുവിൽ വെച്ചാണ് ആക്രമണത്തിനിരയായത്. കാസർകോട് സ്വദേശിയായ ഡ്രൈവറാണ് പ്രതി. രണ്ടു പേരും സഹപ്രവർത്തകരാണ്. വാക്കുതർക്കത്തെ തുടർന്ന് പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റുകിടക്കുന്ന വിവരം അറിഞ്ഞ ബംഗളൂരു പൊലീസ് തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നാട്ടിൽനിന്ന് എത്തിയ ബന്ധുക്കളും ബംഗളുരുവിലെ സുഹൃത്തുക്കളും ചേർന്ന് ബംഗളൂരു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു മാറ്റി.

മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. ബംഗളൂരുവിൽ നിന്ന് പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തിയതിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുക്കും. പിതാവ്: സുലൈമാൻ. ഉമ്മ: സൽമ, സഹോദരങ്ങൾ: തസ്ലീമ, പരേതനായ സൈനുൽ ആബിദ്,

Tags:    
News Summary - The lorry driver who died after being hit by his friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.